MALAPPURAM

മലപ്പുറത്ത് വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ കാണാതായ യുവതിയുടെ മൃതദേഹം കടലുണ്ടി പുഴയിൽ കണ്ടെത്തി

മലപ്പുറം: നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറത്ത് നിന്ന് കാണാതായ നവവധു വള്ളിക്കുന്ന് സ്വദേശി ആര്യയാണ് മരിച്ചത്. 26 വയസായിരുന്നു. വള്ളിക്കുന്നിന് സമീപം കടലുണ്ടി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശി ശാശ്വതുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ വിവാഹത്തിന് പിന്നാലെ ഇന്നലെ വൈകീട്ട് മുതൽ ആര്യയെ കാണാതാവുകയായിരുന്നു. ഇന്നലെ വൈകീട്ട് വീട്ടിൽ നിന്ന് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ എന്ന് പറഞ്ഞാണ് ആര്യ പുറത്തേക്ക് പോയത്. ഇന്നലെയാണ് വിവാഹ ശേഷം ആര്യ വള്ളിക്കുന്നിലെ സ്വന്തം വീട്ടിലെത്തിയത്. ഇതിന് ശേഷമാണ് പെൺകുട്ടിയെ കാണാതായത്. ഇന്നലെ വൈകീട്ട് തന്നെ ആര്യയുടെ ഇരുചക്ര വാഹനം കണ്ടെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button