KERALA

വന്ദേഭാരത് എക്സ്പ്രസിന്‍റെ സമയവും ടിക്കറ്റ് നിരക്കും ഇന്ന് പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം -കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും റെയിൽവേ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. സമയക്രമത്തിന്റെ രൂപരേഖ റെയിൽവേ ബോർഡിന്റെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ട്. പരീക്ഷണ ഓട്ടം നടത്തിയ സമയത്തോട് അടുപ്പിച്ചാകും യഥാർത്ഥ സമയക്രമം നിലവിൽ വരിക. അതേസമയം വേണാട് എക്സ്പ്രസ് ഉൾപ്പെടെ നിലവിലുള്ള ട്രെയിനുകളുടെ സമയം മാറ്റരുതെന്ന ആവശ്യവും ശക്തമാണ്. വന്ദേ ഭാരത് ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ ട്രെയിനുകളുടെ നാളെ മുതലുള്ള സർവീസ് പുനക്രമീകരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button