VATTAMKULAM
വട്ടംകുളം GJB സ്കൂൾ പഠനോത്സവം 2025

വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നജീബ് അവർകൾ ഉത്ഘാടനം ചെയ്തു…
വട്ടംകുളം GJB സ്കൂൾ പഠനോത്സവം 2025.. ധ്വനി എന്ന പേരിൽ ബഹുമാനപ്പെട്ട വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നജീബ് അവർകൾ ഉത്ഘാടനം ചെയ്തു… PTA പ്രസിഡന്റ് ശ്രീ നിഷാദ് സി എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ BRC എടപ്പാൾ കോർഡിനേറ്റർ ശ്രീമതി സിന്ധു പദ്ധതി വിശദീകരണം നടത്തി…. സ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി ബിന്ദു പടനോത്സവ പ്രാധാന്യം വിശദീകരണം നടത്തി…. കുഞ്ഞൂസ് കട എന്ന പേരിൽ കുട്ടികൾ തന്നെ നടത്തുന്ന കട പ്രസിഡന്റ് ഉത്ഘാടനം ചെയ്തു… തുടർന്ന് ഇന്നത്തെ സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ കുട്ടികൾ ഫ്ലാഷ് മോബ് നടത്തി… തുടർന്ന് വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു.. അദ്ധ്യാപകരായ ശ്രീമതി പ്രിയ,, രജനി, സിനി ശ്രീജ, ഇന്ദു,, നീഷ്‌മ തുടങ്ങിയവർ ഓരോ വിഷയത്തിലും നേതൃത്വം നൽകി…
