VATTAMKULAM
വട്ടംകുളം ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥികളെയും ജീവനക്കാരെയും അനുമോദിച്ചു
എടപ്പാൾ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ ബഡ്‌സ്, ബി.ആർ.സി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച “ശലഭങ്ങൾ 2022” കലോത്സവത്തിൽ മൂന്നാം തവണയും ഓവറോൾ ചാമ്പ്യന്മാരായ വട്ടംകുളം ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥികളെയും ജീവനക്കാരെയും പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.