എടപ്പാൾ പഞ്ചായത്ത് കേരളോത്സവം 2022ന് സമാപനം;വിജയികൾക്കുള്ള സമ്മാനവിതരണം പഞ്ചായത്ത് ഹാളിൽ നടന്നു


എടപ്പാൾ: ഗ്രാമപഞ്ചായത്തിൽ നടന്നു വന്ന കേരളോത്സവം സമാപിച്ചു.പരിപാടി എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.വി.സുബെദ ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.പ്രഭാകരൻ അദ്ധ്യക്ഷനായി.കേരളോത്സവം 2022 വിജയികൾക്കുള്ള സമ്മാനദാനം പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. കലാ കായിക മത്സങ്ങൾ ഉൾപ്പടെ വിവിധ മത്സരങ്ങളിൽ വിജയികളായ നൂറിൽപ്പരം പ്രതിഭകൾക്ക് ടോഫികൾ വിതരണം ചെയ്തു.യുവജനങ്ങളുടെ കലാപരവും സാംസ്കാരികവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരം ഒരുക്കുക, അവരിൽ സാഹോദര്യവും സഹകരണ ബോധവും സഹവർത്തിത്വവും വളർത്തുക ഒരു പൊതുസംഗമ വേദിയിൽ ഒരുമിച്ചു കൂടുന്നതിന് അവസരം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനായാണ് സംസ്ഥാന സർക്കാരിൻറെ ആഭിമുഖ്യത്തിൽ കേരളോത്സവം വർഷംതോറും സംഘടിപ്പിച്ചു പോരുന്നത്.കലാ മത്സരങ്ങൾ,, സാംസ്കാരിക മത്സരങ്ങൾ കായിക മത്സരങ്ങൾ, ഗെയിംസ് എന്നിങ്ങനെ വൈവിധ്യമാർന്ന ഇനങ്ങൾ ഒരേ വേദിയിൽ നടത്തപ്പെടുന്നു എന്നതാണ് കേരളോത്സവത്തിന്റെ സവിശേഷമായ പ്രത്യേകത.ആയതിനാൽ കൂടുതൽ മികവോടെയും വർദ്ധിച്ച ബഹുജനപങ്കാളിത്തത്തോ ടെയും അത്യാഘോഷപൂർവ്വം 2022 ലെ കേരളോത്സവം സംഘടിപ്പിക്കപ്പെടേണ്ടതുണ്ട്. യൂത്ത് ക്ലബ്ബുകളുടെയും, അംഗങ്ങളുടേയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി കലാ കായിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ക്ലബ്ബുകൾക്ക് വിവിധ തലങ്ങളിലായി ക്യാഷ് അവാർഡ് നൽകുന്നുണ്ട്. എടപ്പാളിൽ നടന്ന സമാപന പരിപാടിയിൽ മെമ്പർ ക്ഷമ റഫീഖ്, ദിനേശൻ .എ,എൻ.ഷീജ, പ്രകാശൻ .ടി.വി, എം.കെ.എം.ഗഫൂർ തുടങ്ങിയവർ വിജയികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ജൂനിയർ സെക്രട്ടറി ലീന സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂത്ത് കോർഡിനേറ്റർ സി.മുനീർ നന്ദി അറിയിച്ചു.
