വട്ടംകുളം ടൗൺ മുസ്ലിം ലീഗ് സമ്മേളനത്തിന് തുടക്കമായി


എടപ്പാൾ : ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന വട്ടംകുളം ടൗൺ മുസ്ലിം ലീഗ് സമ്മേളനത്തിന് വട്ടംകുളം കുഞ്ഞനു ഉസ്താദ് നഗറിൽ മുസ്ലിം ലീഗിന്റെ തല മുതിർന്ന നേതാവ് ഏവി മൊയ്‌ദീൻക്കുട്ടി പതാക ഉയർത്തി തുടക്കം കുറിച്ചു.
ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ് ഉമ്മർ ടി യൂ അധ്യക്ഷത വഹിച്ചു.
പത്തിൽ അഷ്റഫ്, ടിപി ഹൈദരലി, പി വി ഹനീഫ, മുസ്തഫ കരിമ്പനക്കൽ,വിവി അസലു, പിവി മമ്മികുട്ടി, അനീഷ് പി എച്ച്, അലി ചെറുകാട്, മൊയ്തുണ്ണി പത്തിൽ, അഷ്റഫ് കല്ലിങ്ങൽ , ഏവി ബാവ, പത്തിൽ സിറാജ് പ്രസംഗിച്ചു.
ആദ്യദിനം നടന്ന വനിതാ സമ്മേളനം വനിതാ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷറഫ് ഉദ്ഘാടനം ചെയ്തു.
അലീമ പിവി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടിപി ഹൈദരലി,ഉമ്മർ ടിയു, മുസ്തഫ കെ, പത്തിൽ സിറാജ്,അലി സി, ഏവി സമീമ, സജ്‌ന പി, കദീജ വിപി, പികെ റംല,ടിയു ഷംലത്ത് എന്നിവർ പ്രസംഗിച്ചു
