വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഫിസിയോ തെറാപ്പി സെന്ററിൽ സ്പീച്ച് തെറാപ്പി യൂണിറ്റ് ആരംഭിച്ചു
എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പഴയ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഫിസിയോ തെറാപ്പി സെന്ററിൽ സ്പീച്ച് തെറാപ്പി യൂണിറ്റ് ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി മോൾ പാലത്തിങ്ങൽ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. വൈ.പ്രസിഡന്റ് എം.എ. നജീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മജീദ് കഴുങ്ങിൽ, മെഡിക്കൽ ഓഫീസർ ഡോ: എം.എച്ച്.മുഹമ്മദ് ഫസൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എ.എസ്.സുബിത, വി. സുമതി, കെ.എ.സിനി, എസ്.ജിതേഷ്, വി.വി.എം.മുസ്ഥഫ, സെക്രട്ടറി ആർ.രാജേഷ്, ടി.പി. ഹൈദരലി, എൻ. അഷറഫ്, ഹെൽത്ത് ഇൻസ്പെക്ടർ ഡബ്ല്യൂ. രഞ്ജിത്ത് ലാൽ , കെ.സി. മണിലാൽ, സതീഷ് അയ്യാപ്പിൽ, എം.കെ.ഖമറുന്നീസ, എ.എം. പാർവ്വതി മെമ്പർമാരായ അഹമ്മദ് മുതൂർ, ഉമ്മർപാലക്കൽ, ജാഫർ പോട്ടൂർ, മുബഷിറ, പ്രജിത, ഗീത എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഗ്രാമ പഞ്ചായത്തിന്റെ പരിരക്ഷാ പദ്ധതി വിപുലീകരിച്ച് കുടുതൽ സേവനങ്ങൾ ജനങ്ങൾക്ക് എത്തിക്കുന്നതിനാണ് ഫിസിയോ തെറാപ്പിസെന്ററും സ്പീച്ച് തെറാപ്പി യൂണിറ്റും വട്ടംകുളം ഗ്രാമപഞ്ചായത്ത് ജില്ലയിലാദ്യമായി തുടങ്ങുന്നത്.