VATTAMKULAM

വട്ടംകുളം ഗ്രാമപഞ്ചായത്ത് ലാപ്ടോപ് വിതരണം ചെയ്തു.

അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഇനി വീട്ടിലിരുന്ന് ഡിജിറ്റൽ പഠനം ആകാം.

എടപ്പാൾ_വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ പുതിയ പദ്ധതി പ്രകാരം അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഇനി വീട്ടിലിരുന്ന് ഡിജിറ്റൽ പഠനം ആകാം. വിദ്യാർഥികളെ കൂടുതൽ പഠന മികവിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ലാപ്ടോപ്പ് വിതരണം ചെയ്യുന്നത് . ഇതിനായി ഗ്രാമപഞ്ചായത്ത് പ്രത്യേക പദ്ധതിയാണ് നടപ്പിലാക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് എം .എ നജീബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഫസീല സജീബ് അധ്യക്ഷയായിരുന്നു. അംഗങ്ങളായ ഹസൈനാർ നെല്ലിശ്ശേരി, ശ്രീജ പാറക്കൽ, അക്ബർ പനച്ചിക്കൽ, ഈ എസ് സുകുമാരൻ ദിലീപ് എരുവപ്ര ,എം .പത്മ, ശാന്തമാധവൻ, എം ഉണ്ണികൃഷ്ണൻ ,ഹാജറ മുതുമുറ്റത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ .രാജേഷ് പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button