VATTAMKULAM
വട്ടംകുളം ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേർന്നു


എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര യോഗം പ്രസിഡന്റ് കഴുങ്കിൽ മജീദിന്റെ അധ്യക്ഷതയിൽ ചേർന്നു. വില്ലേജ് ഓഫീസർ ഷാജു, വില്ലേജ് അസിസ്റ്റന്റ് അനൂപ് രാജ്, വട്ടംകുളം അസിസ്റ്റന്റ് എഞ്ചിനീയർ സന്തോഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ജോതിഷ് കുമാർ, അസ്സിസ്റ്റന്റ് സെക്രട്ടറി അഞ്ജലി, മെമ്പർമാരായ ദീപ, എം.എ നജീബ് തുടങ്ങിയവരും മറ്റു പഞ്ചായത്ത് ജീവനക്കാരും കൺട്രോൾ റൂം ചാർജ്ജുള്ള അബ്ദുൾ നാസർ, കോർ ടീം അംഗങ്ങളായ മുജീബ് റഹ്മാൻ, വിപിൻ, ഷമീർ, നിഖിൽ, ഫിറോസ് തുടങ്ങിയവരും നോഡൽ ഓഫീസറായ നജിത എന്നിവരും പങ്കെടുത്തു. ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ അടിയന്തിര സാഹചര്യങ്ങളിൽ നേരിടേണ്ടതായിട്ടുള്ള കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്തു തീരുമാനിച്ചു.
