Categories: KERALA

വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ മഴമുന്നറിയിപ്പ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;17adfc27-c70a-4442-a385-a92dccdd3e29-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-42475"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്&period; തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി&period; വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്&period; കണ്ണൂർ&comma; കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു&period; കോഴിക്കോട്&comma; വയനാട്&comma; മലപ്പുറം&comma; പാലക്കാട്&comma; തൃശൂർ&comma; എറണാകുളം&comma; ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ&comma; പത്തനംതിട്ട&comma; കോട്ടയം&comma; കൊല്ലം ജില്ലകളിൽ യല്ലോ അലർട്ടുമാണ്&period; നാളെയും മറ്റന്നാളും വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തിരുവനന്തപുരം ജില്ലയിലെ വിതുര പൊന്മുടി റോഡിൽ മരം വീണ് ഗതാഗതം പൂർണമായും തടസപ്പെട്ടു&period; പൊന്മുടി ഗോൾഡൻ വാലിയ്ക്ക് സമീപമാണ് മരം വീണ് അപകടമുണ്ടായത്&period; വിതുര ഫയർ ഫോഴ്സ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമിക്കുകയാണ്&period; കൊല്ലം പന്മനയിൽ കിണർ ഇടിഞ്ഞു താണു&period; നടുവത്തുച്ചേരി സ്വദേശി നിസാമുദ്ദീന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താണത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പത്തനംതിട്ട പ്ലാപ്പള്ളി ളാഹാ റൂട്ടിൽ റോഡിലേക്ക് മരം ഒടിഞ്ഞുവീണ് കെഎസ്ആർടിസി ബസ് ഉൾപ്പെടെ റോഡിൽ കുടുങ്ങി&period; ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കാനുള്ള ശ്രമം നടത്തുകയാണ്&period; ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം ഒമ്പതായി&period; ചെങ്ങന്നൂര്‍ താലൂക്കില്‍ രണ്ട് ക്യാമ്പുകള്‍ കൂടി തുറന്നു&period; നിലവില്‍ ചെങ്ങന്നൂര്‍ ആറും ചേര്‍ത്തല രണ്ടും മാവേലിക്കര ഒരു ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്&period; 93 കുടുംബങ്ങളില്‍ നിന്നായി 130 പുരുഷന്‍മാരും 132 സ്ത്രീകളും 39 കുട്ടികളുമുള്‍പ്പെടെ 301 പേര്‍ ക്യാമ്പുകളില്‍ കഴിയുകയാണ്&period; തലവടി കുന്നുമാടി കുതിരച്ചാൽ പ്രദേശം ഒറ്റപ്പെട്ടു&period; 60 കുടുംബങ്ങളെ ബോട്ടിൽ ക്യാമ്പിലേക്ക് മാറ്റും&period; പമ്പയാറിന്റെ തീരത്താണ് ഈ പ്രദേശം&period; സ്ഥലത്ത് ഫയർഫോഴ്സ് എത്തിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇടുക്കിയിൽ ഹൈറേഞ്ച് മേഖലയിൽ പലയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്&period; എറണാകുളത്തെ കണ്ണമാലിയിൽ കടൽക്ഷോഭത്തിന് താൽക്കാലിക പരിഹാരം ഉടനെന്ന് ജില്ലാ കളക്ടർ NSK ഉമേഷ് അറിയിച്ചു&period; ജിയോ ബാഗുകൾ തീരത്ത് പെട്ടന്ന് തന്നെ സ്ഥാപിക്കും&period; കൊച്ചിയിലെ തീരത്ത് മുഴുവൻ കടൽ ഭിത്തി നിർമ്മാണവും പദ്ധതിയിലുണ്ട്&period; കൊച്ചി നഗരത്തിൽ കാര്യമായ വെള്ളക്കെട്ടുണ്ടായിട്ടില്ല&period; പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും കണ്ണമാലിക്കാരോട് സംസാരിക്കാൻ സബ് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി&period; ശക്തമായ മഴയെ തുടർന്ന് നെല്ലിക്കുഴിയിൽ കിണറിൻ്റെ സംരക്ഷണ ഭിത്തി ഉൾപ്പെടെ ഇടിഞ്ഞു താഴ്ന്നു&period; കിണറിന്റെ മതിൽക്കെട്ടും ഒരു മോട്ടറും അടക്കം കിണറ്റിലേക്ക് പതിച്ചു&period; ആറോളം വീട്ടുകാർ കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന കിണറാണ് തകർന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ശക്തമായ മഴയെതുടർന്ന് കണ്ണൂർ അഴീക്കോട്‌ മണ്ഡലത്തിൽ 3 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്&period; 125 പേരെ മാറ്റി പാർപ്പിച്ചതായും 50 ഓളം പേർ ബന്ധു വീടുകളിലേക്ക് മാറിയതായും കെ വി സുമേഷ് എം എൽ എ അറിയിച്ചു&period; ചെറുപുഴ പുളിങ്ങോം ഉദയംകാണാക്കുണ്ടിൽ ഉരുൾപൊട്ടലുണ്ടായി&period; കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് ലഭ്യമാകുന്ന വിവരം&period; ചാലാട് മണൽ കിസാൻ റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്&period; നിരവധി വീടുകളിൽ വെള്ളം കയറിയതോടെ അതിവേ&ZeroWidthSpace;ഗത്തിൽ ആളുകളെ ഒഴിപ്പിക്കുകയാണ്&period; കണ്ണൂർ കാപ്പിമലയിൽ ഉരുൾ പൊട്ടലുണ്ടായി&period; വൈതൽ കുണ്ട് വെള്ളച്ചാട്ടത്തിന് സമീപമാണ് ഉരുൾ പൊട്ടിയത്&period; ബിനോയ്‌ എന്ന ആളുടെ പറമ്പിലാണ് ഉരുൾ പൊട്ടൽ ഉണ്ടായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലപ്പുറം വളാഞ്ചേരി മമ്മുക്കുട്ടികുളത്ത് ചുറ്റുമതിൽ സമീപത്തെ വീടിന് മുകളിലേക്ക് അടർന്നു വീണ് അപകടമുണ്ടായി&period; കണ്ണങ്കോളി ഹാജിറയുടെ വീടിന് മുകളിലേക്കാണ് ചുറ്റുമതിൽ തകർന്നു വീണത്&period; വീടിന്റെ അടുക്കള പൂർണ്ണമായും തകർന്നു&period; ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല&period; കൊണ്ടോട്ടിയിൽ വീടിന് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി&period; ചിറയിൽ ചുങ്കം കോട്ടാശ്ശെരി കോളനിയിലെ അമാരൻ പ്രതീപിന്റെ വീടിന് മുകളിലേക്ക് ആണ് മരം വീണത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കോഴിക്കോട് നാദാപുരം അരയാക്കൂലിൽ 25 ഓളം വീടുകളിൽ വെള്ളം കയറി&period; ആളുകളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്കും ബന്ധുവീടുകളിലേക്കും മാറ്റുന്ന പ്രവർത്തനമാണ് നാദാപുരത്ത് പുരോ&ZeroWidthSpace;ഗമിക്കുന്നത്&period; കോടഞ്ചേരിയില്‍ 18 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി&period; വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനിയിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് ആളുകളെ മാറ്റി പാര്‍പ്പിച്ചത്&period; ചെമ്പുകടവ് ഗവണ്‍മെന്റ് യു പി സ്‌കൂളിലാണ് ക്യാമ്പ് ആരംഭിച്ചത്&period; 23 കുട്ടികള്‍ ഉള്‍പ്പെടെ 68 പേരാണ് ക്യാമ്പിലുള്ളത്&period; വെള്ളിമാടുകുന്നിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണ് അപകടമുണ്ടായി&period; എൻജിഒ ക്വാട്ടേഴ്സ് – വളാകുളം റോഡിൽ ഗതാഗത തടസ്സം കെഎസ്ഇബി ഉദ്യോഗസ്ഥരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിഹരിക്കാൻ ശ്രമിക്കുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കോഴിക്കോട് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലാശയങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പൂനൂർ പുഴയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു&period; കൊയിലാണ്ടി മൂടാടി വീമംഗലം സ്കൂളിന് സമീപം മരത്തിന്റെ ശിഖരം പൊട്ടി വീണതോടെ ഹൈവേയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു&period; കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് മരക്കൊമ്പ് മുറിച്ചുമാറ്റിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കാസർഗോട്ടെ മൊഗ്രാൽ&comma; ഷിറിയ&comma; മധുവാഹിനി പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്&period; പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു&period; കാസർഗോഡ് മംഗൽപ്പാടി – മീഞ്ച പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മടന്തൂർ – ദേരമ്പള നടപ്പാലവും തകർന്നു&period; മരം ഒഴുകി വന്ന് തൂണിലടിച്ചാണ് പാലം തകർന്നത്&period; കാസർഗോഡ് അംഗടിമൊഗർ പുത്തിഗെ റോഡിൽ മണ്ണിടിച്ചിലുണ്ടായി&period; ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മണ്ണ് മാറ്റിയ ശേഷമാണ് വാഹനങ്ങൾക്ക് പോവാനായത്&period; ചോയംകോട് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്&period;<br>വീടുകളിലും കൃഷിയിടങ്ങളിലുമാകെ വെള്ളം കയറിയിരിക്കുകയാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വനിതാ സംവരണ ബില്ല്; ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ സംസാരിക്കും

ന്യൂഡല്‍ഹി: വനിതാ സംവരണവും പരിധി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകൡമേല്‍ രണ്ടാം ദിവസവും ലോക്സഭയില്‍ ചര്‍ച്ച തുടരുന്നു.രാഹുല്‍ ഗാന്ധി ഉച്ചകഴിഞ്ഞ്…

3 hours ago

പെരുമ്പിലാവിൽ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം ‘യാത്രക്കാര്‍ക്ക് പരിക്ക് ‘അപകടത്തില്‍ പെട്ടത് വിനോദയാത്രക്ക് പോയ ചങ്ങരംകുളം സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍

പെരുമ്പിലാവ്:ചങ്ങരംകുളത്ത് നിന്ന് വിനോദയാത്രക്ക് പോയ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു.പെരുമ്പിലാവ് കോഴിക്കോട് റോഡിലെ കെ ആർ റസ്റ്റോറന്റിന്…

3 hours ago

സ്ത്രീ സുരക്ഷ: പഴുതടച്ച നിയമ നിർമ്മാണം വേണം

ചങ്ങരംകുളം.സംവരണം കൊണ്ട് മാത്രം സ്ത്രീ സുരക്ഷ ഉറപ്പു വരുത്താനാകില്ലെന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് പഴുതടച്ച നിയമ നിർമ്മാണം നടത്തണമെന്നും പന്താവൂർ…

3 hours ago

പതിനായിരം രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റുകൾ ഒരു മണിക്കൂർ വൈകിപ്പിക്കാൻ നിർദേശം; വിശദീകരണവുമായി ആർ ബി ഐ.

ഉടനടി പണം. അതാണല്ലോ യുപിഐ. അത്യാവശ്യത്തിനൊരിടപാട് നടത്തേണ്ടി വന്നാൽ ഒട്ടും കാലതാമസമില്ലാതെ പണം അപ്പുറത്തെത്തും. എന്നാൽ ആ ഉടനടി സ്വഭാവം…

6 hours ago

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം ആരംഭിച്ചു

തിരൂർ: യാത്രക്കാർക്കുള്ള സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം പ്രവർത്തനം തുടങ്ങി.സംസ്ഥാനത്ത് രണ്ടാമത്തെ…

6 hours ago

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

18 hours ago