വഖഫ് ബിൽ നീതി നിഷേധത്തിനെതിരെ തിങ്കളാഴ്ച്ച നരിപ്പറമ്പില്‍ എസ് വൈ എസ് പ്രതിഷേധ സംഗമം

എടപ്പാള്‍ : വഖഫ് ബിൽ
നീതി നിഷേധത്തിനെതിരെ തിങ്കളാഴ്ച്ച നരിപ്പറമ്പില്‍ പ്രതിഷേധ സംഗമം നടത്തുമെന്ന് സുന്നി യുവജന സംഘം തവനൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വൈകുന്നേരം 4.30-ന് നരിപ്പറമ്പ് സെന്ററിൽ നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ വിവിധ രാഷ്ട്രീയ,സംഘടനാ പ്രതിനിധികളായ സയ്യിദ് കെ കെ എസ് തങ്ങൾ വെട്ടിച്ചിറ, അഡ്വ. പി കെ നവാസ്, അഡ്വ. എ എം രോഹിത്, അഡ്വ. പി പി മോഹൻദാസ്, ഖാസിം ഫൈസി പോത്തനൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
എല്ലാ മത വിഭാഗങ്ങൾക്കും തുല്യ അവകാശം വാഗ്ദാനം ചെയ്യുന്ന അതുല്യമായ ഒരു ഭരണഘടനാ സംവിധാനത്തെ വഖഫ് ബില്‍ ഭേദഗതിയിലൂടെ ഭരണകൂടം അട്ടിമറിക്കുകയാണ്.
വഖഫ് ബിൽ ഭേദഗതി മുസ്ലീം മത വിഭാഗത്തിന്റെ വിഷയമായി മാത്രം കാണാൻ ആഗ്രഹിക്കുന്നില്ലെന്നും നാളെ മറ്റു മത വിഭാഗങ്ങളുടെ സ്വത്വത്തെ പോലും ബാധിക്കുന്ന വിധം അവരുടെ നിലനിൽപ്പിനും കോട്ടം വരുന്ന പുതിയ നിയമങ്ങളും നിയമനിർമ്മാണങ്ങളും ഭരണകൂടം നടപ്പിലാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍
ജില്ലാ സെക്രട്ടറി ഖാസീം ഫൈസി പോത്തനൂർ. മണ്ഡലം പ്രസിഡന്റ് ടി എ റഷീദ് ഫൈസി പൂക്കരത്തറ, ട്രഷറർ കെ കെ എം ഷാഫി ആലത്തിയൂർ, വി വി എം ബഷീർ ഫൈസി ആനക്കര എന്നിവര്‍ പങ്കെടുത്തു.
