ലോക റെക്കോർഡിൽ ഇടം പിടിച്ച് എടപ്പാളിലെ പൂജ ജയൻ
എടപ്പാൾ: വരയുടെ ലോകത്തെ ഇളം തലമുറക്കാരിയെ ലോക റെക്കോർഡ് തേടിയെത്തി.എടപ്പാളിലെ പൂജ ജയനാണ് ലോക റെക്കോർഡിൽ ഇടം പിടിച്ചത് .പ്രശസ്തരായ വ്യക്തികളുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ എ ഫോർ ഷീറ്റുകളിൽ ഏറ്റവും കൂടുതൽ പകർത്തിയാണ് പൂജ ലോക റെക്കോർഡിന് അർഹയായത്. എ ഫോർ ഷീറ്റുകളിൽ പ്രമുഖ വ്യക്തികളുടെ 46 സ്റ്റെൻസിൽ ആർട്ട് ഛായാചിത്രങ്ങളാണ് പൂജയുടെ വിരൽ തുമ്പിലൂടെ പിറവിയെടുത്തത്.സ്റ്റെൻസിൽ ആർട്ട് പോർടൈറ്റുകൾ എന്ന ലോക റെക്കോർഡാണ് പൂജയെ തേടി എത്തിയിരിക്കുന്നത്. ഭരണാധികാരികൾ, സാംസ്കാരിക-സാമൂഹിക-സിനിമാരംഗത്തെ പ്രതിഭകളുടെ ജീവസുറ്റ ചിത്രങ്ങളെ തൻ്റെ കൈവിരലുകൾ കൊണ്ട് പൂജപകർത്തിയത് ലോക റെക്കോർഡിലെത്തിച്ചു.തൃശൂർ എലൈജഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ്റ് സ്റ്റഡീസിലെ ഒന്നാം വർഷ എം.ബി.എ വിദ്യാർത്ഥിനിയാണ് പൂജ’
ആധുനിക സംവിധാനങ്ങളിലൂടെ ഭൂമിക്കടിയിലെ ജലസ്രോതസ് നിർണയിച്ച് കുഴൽ കിണർ നിർമ്മിക്കുന്ന എടപ്പാളിലെ പി.വി.ജയൻ്റെ മകളാണ് പൂജ’
പ്രമുഖ മാധ്യമ പ്രവർത്തകനായിരുന്ന എം.ടി.വേണുവിൻ്റെ പൗത്രിയായപൂജ നാടിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ്.