ജൂൺ 16, 17, 18 തീയതികളിൽ നടക്കുന്ന മൂന്നാമത് ലോക കേരള സഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് മലയാളം മിഷൻ യുകെ ചാപ്റ്ററിൽ നിന്ന് മൂന്നു പേർക്ക് ക്ഷണം ലഭിച്ചു. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി.എ. ജോസഫ്, മിഡ്‍ലാൻഡ്സ് മേഖല കോർഡിനേറ്റർ ആഷിക് മുഹമ്മദ് നാസർ, സ്കോട്ട്‌ലൻഡ് മേഖലാ കോഡിനേറ്റർ എസ്.എസ്. ജയപ്രകാശ് എന്നിവരെ നോമിനേറ്റ് ചെയ്ത മലയാളം മിഷൻ യുകെ ചാപ്റ്ററിന് ലഭിച്ച അംഗീകാരമായി വിലയിരുത്തുന്നു.
യുകെയിൽ നിന്നും ആകെ 10 പ്രതിനിധികളെയാണ് മൂന്നാം ലോക കേരളസഭാ സമ്മേളനത്തിൽ പങ്കെടുക്കാനായി നാമനിർദേശം ചെയ്യപ്പെട്ടത്. യുകെയുടെ വിവിധ ഭാഗങ്ങളായ ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സംഘടനാ നേതാക്കളെയും മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്കുമാണ് ഇത്തവണ അവസരംലഭിച്ചിരിക്കുന്നത്.
യുകെയിലെ ഇംഗ്ലണ്ടിൽ നിന്നും സി.എ. ജോസഫ്, ആഷിക് മുഹമ്മദ് നാസർ, അഡ്വ.ദിലീപ് കുമാർ, എസ്. ശ്രീകുമാർ, ജയൻ എടപ്പാൾ, ഷാഫി റഹ്‌മാൻ, ലജീവ് കെ രാജൻ, എന്നിവരെയാണ് നാമനിർദേശം ചെയ്യപ്പെട്ടത്. വെയിൽസിൽ നിന്നും സുനിൽ മലയിൽ, സ്കോട്ട്ലൻഡിൽ നിന്ന് നിധിൻ ചന്ദ്, നോർത്തേൺ അയർലൻഡിൽ നിന്നും എസ്. എസ്.ജയപ്രകാശ്,
കേരളത്തിനകത്തും പുറത്തുമുള്ള പ്രവാസി മലയാളികൾക്ക് ലോക കേരള സഭയുടെയോ നോർക്കയുടെ വെബ്സൈറ്റ് വഴിയോ നിർദ്ദിഷ്ഠ ഫോമിലാണ് ലോകസഭാംഗമായി നിർദ്ദേശിക്കപ്പെടുവാനായി അപേക്ഷിക്കേണ്ടിയിരുന്നത്. അപേക്ഷിക്കുന്നതിനുള്ള കാരണങ്ങളും അവരുടെ കാഴ്ചപ്പാടുകളും വ്യക്തമാക്കുന്ന ചോദ്യാവലിയും പൂരിപ്പിക്കേണ്ടിയിരുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതിയായ േയ് 15ന് മുമ്പായി അപേക്ഷ സമർപ്പിച്ചവരിൽ നിന്നാണ് ലോകസഭാംഗങ്ങളെ നാമനിർദേശിക്കപ്പെട്ടത്.
മൂന്നാം ലോക കേരളസഭാ സമ്മേളനത്തിൽ പ്രവാസി മലയാളികൾക്ക് ഗണകരമായ നിരവധി തീരുമാനങ്ങൾ ചർച്ചചെയ്തു നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ. വിദേശ മലയാളികളുടെ പ്രത്യേകിച്ച് യുകെ മലയാളികളുമായി ബന്ധപ്പെട്ട പല വിഷയങ്ങളും ചർച്ചകളിൽ സജീവമായി കൊണ്ടുവരുവാനും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുവാനും പരമാവധി ശ്രമിക്കുമെന്ന് യുകെയിൽ നിന്നും നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രതിനിധികൾ സംയുക്തമായി അറിയിച്ചു.
എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…
’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…
വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…
എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…
സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…
മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…