Local newsTHAVANUR

ലൈബ്രറി ശാക്തീകരണ പദ്ധതികളുമായി ‘വായനായനം’ ക്യാമ്പയിന് തുടക്കം

തവനൂർ : ‘വായനയെന്ന വാതായനം’ എന്ന പ്രമേയത്തിൽ നാഷണൽ സർവീസ് സ്കീം കടകശ്ശേരി ഐഡിയൽ കോളേജ് യൂണിറ്റ് സംഘടിപ്പിക്കുന്ന ‘വായനായനം’ വാരാചരണത്തിന് തുടക്കമായി. കാമ്പയനിന്റെ ഭാഗമായി കാടഞ്ചേരി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പുസ്തക പ്രദർശന ഉദ്ഘാടനവും സ്കൂൾ ലൈബ്രറിയിലേക്ക് ഐഡിയൽ കോളേജ് എൻ എസ് എസ് വളണ്ടിയർമാർ സമാഹരിച്ച നാനൂറോളം പുസ്തകങ്ങളുടെ സമർപ്പണവും മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി പി മോഹൻ ദാസ് നിർവഹിച്ചു. കോളേജ് അഡ്മിനിസ്ട്രറ്റീവ് ഓഫീസർ അഭിലാഷ് ശങ്കർ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് എൻ കമ്മു സാഹിബ്, എസ് എം സി ചെയർമാൻ കെ കെ ജിഷാദ്, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ എം ഷൈനി ടീച്ചർ, ഹെഡ് മിസ്ട്രസ് കെ ശ്രീജ ടീച്ചർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ യാക്കൂബ് പൈലിപ്പുറം, വളണ്ടിയർ സെക്രട്ടറി പി ഷാമിൽ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കായി വളണ്ടിയർമാരുടെ നേതൃത്വത്തിൽ ദ്രുത പ്രശ്നോത്തരി മത്സരം, ഡിബേറ്റ് എന്നിവയും സംഘടിപ്പിച്ചു. ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് പാറപ്പുറം മുതൽ കാടഞ്ചേരി വരെ വായനാ ദിന സന്ദേശ റാലിയും തുടർന്ന് ഗൃഹസന്ദർശനവും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button