Categories: Local newsMALAPPURAM

ലേഡീ റഫറി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;08&sol;Adv&lowbar;5-1024x1024&period;jpg" alt&equals;"" class&equals;"wp-image-46427"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തേഞ്ഞിപ്പലം &colon; മനസ്സർപ്പിച്ചുള്ള പരിശീലനത്തിലാണ് പ്രവീണ&period; സെപ്റ്റംബറിൽ കൊച്ചിയിലെ കാക്കനാട്ട് നടക്കുന്ന ഇന്റർ കോൺടിനെന്റൽ ബ്ലൈൻഡ് ഫുട്ബോൾ കപ്പിൽ റഫറിയായി തിളങ്ങാനുള്ള പരിശീലനം&period; കാലിക്കറ്റ് സർവകലാശാലയിൽ എം&period;പി&period;എഡ്&period; രണ്ടാംവർഷ വിദ്യാർഥിയായ വി&period;പി&period; പ്രവീണയാണ് പഠനത്തിനും ജോലിക്കുമൊപ്പം ഇഷ്ടമേഖലയായ ഫുട്ബോളിനും സമയംകണ്ടെത്തുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പത്തു രാജ്യങ്ങൾ പങ്കെടുക്കുന്ന ഇന്റർ കോൺടിനെന്റൽ കപ്പ് സെപ്റ്റംബർ 23-നാണ് തുടങ്ങുന്നത്&period; എറണാകുളം എളമക്കര സ്വദേശിയായ 25 കാരി ഫുട്ബോളിലേക്ക് എത്തുന്നത് ആറുവർഷംമുൻപാണ്&period; അന്ന് ഫുട്ബോൾ കളിക്കാരിയായിരുന്നു&period; റഫറി ആകുന്നത് മറ്റൊരു വഴിത്തിരിവ്&period; മഹാരാജാസ് കോളേജിൽ ഡിഗ്രി പഠനത്തോടൊപ്പം ഫുട്ബോളിൽ സജീവമായിരുന്ന പ്രവീണ കോച്ചായിരുന്ന സി&period;വി&period; സീനയിൽനിന്നാണ് കാഴ്ച പരിമിതരുടെ ഫുട്ബാളിനെക്കുറിച്ചും റഫറി കോഴ്സിനെക്കുറിച്ചും അറിയുന്നത്&period; തുടർന്ന് ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷൻ &lpar;ഐ&period;ബി&period;എഫ്&period;എഫ്&period;&rpar; നടത്തിയ റഫറി കോഴ്സിൽ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പരിശീലനങ്ങൾക്കൊടുവിൽ പത്തൊൻപതാം വയസ്സിൽ ആലുവയിലെ കീഴ്‌മാടുള്ള ഭിന്നശേഷിക്കുട്ടികളുടെ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ബ്ലൈൻഡ് ഫുട്ബോൾ മത്സരം നിയന്ത്രിച്ച് റഫറിവേഷത്തിൽ തുടക്കംകുറിച്ചു&period; ഇതിനിടെ ഇന്ത്യയിലെ കാഴ്ച പരിമിതരായ സ്ത്രീകളുടെ ഫുട്ബോൾ ടീമിലേക്ക് റഫറിയായി തിരഞ്ഞെടുക്കപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">2018-ൽ കൊച്ചിയിൽ നടന്ന ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്റ്&comma; സൗത്ത് ആൻഡ് വെസ്റ്റ് സോണൽ ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്റ്&comma; ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സൗഹൃദമത്സരം&comma; 2019-ൽ നാലാമത് ദേശീയ ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്റ്&comma; ചങ്ങനാശ്ശേരി എസ്&period;ബി&period; കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ദേശീയ ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്റ്&comma; 2022-ലെ മഹാരാഷ്ട്രയിൽ നടന്ന വനിതാ ദേശീയ ഫുട്ബോൾ ടൂർണമെന്റ്&comma; 2023 -ൽ ഏഷ്യ പസഫിക് ഇൻവിറ്റേഷൻ ബ്ലൈൻഡ് ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി ഐ&period;ബി&period;എഫ്&period;എഫ്&period; നടത്തിയ ഒട്ടേറെ മത്സരങ്ങൾ പ്രവീണ നിയന്ത്രിച്ചു&period; 2022-ൽ കാക്കനാട് നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കിക്കോഫിന് വിസിൽ മുഴക്കിയതും പ്രവീണതന്നെ&period; കേരളത്തിൽനിന്ന് ആകെ രണ്ടു പെൺകുട്ടികളാണ് ബ്ലൈൻഡ് ഫുട്ബോളിൽ റഫറിയായിട്ടുള്ളത്&period; എന്നാൽ രാജ്യാന്തരതലത്തിൽ റെഫറി സർട്ടിഫിക്കേഷൻ ലഭിച്ച ഏക വനിത റെഫറിയാണ് പ്രവീണ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തായ്‌ലൻഡിൽ നടന്ന പരിശീലനത്തിൽ പങ്കെടുത്താണ് പ്രവീണ ഈ നേട്ടം കൈവരിച്ചത്&period; മത്സരങ്ങളിൽ പങ്കെടുക്കാൻ പോകുമ്പോഴെല്ലാം പിന്തുണ നൽകുന്ന കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം കോ-കോർഡിനേറ്റർ മനോജിനോടും കടപ്പാടുണ്ട് പ്രവീണയ്ക്ക്&period; &OpenCurlyQuote;ഫുട്ബോളിന്റെ ഹാർട്ട് ആൻഡ് സോൾ ആണ് റഫറി&period; ബ്ലൈൻഡ് ഫുട്ബോളിൽ റഫറി ആയിരിക്കുക അത്ര എളുപ്പമല്ല&period; സാധാരണ ഫുട്ബോൾ കളിക്കാരെ നിയന്ത്രിക്കുന്നതിലും പതിന്മടങ്ങ് പ്രയാസമേറിയതാണ്&period; കേൾവികൊണ്ട് മാത്രം പന്തിനെ വരുതിയിലാക്കുന്ന കളിക്കാർ എന്നും അത്ഭുതമാണ്&period; ഇവർക്ക് 15-15 മിനിറ്റാണ് സമയം&period; റഫറിമാരുടെ എണ്ണം കുറവായതിനാൽ ഒരു ദിവസംതന്നെ പല മത്സരങ്ങളും നിയന്ത്രിക്കേണ്ടി വരും&period; ഉറക്കവും ഭക്ഷണവും എല്ലാം പ്രയാസമാണ്&period; സാമ്പത്തികലാഭം പ്രതീക്ഷിച്ചല്ല&comma; കളിയോടുള്ള ആവേശംകൊണ്ടുമാത്രമാണ്&period; എങ്കിലും ബ്ലൈൻഡ് ഫുട്ബോളിന് ലഭിക്കേണ്ട അംഗീകാരങ്ങൾ ഇന്നും തേടിയെത്തുന്നില്ല&period; തുടക്കത്തിൽ നാട്ടുകാരുടെ ഭാഗത്തുനിന്ന് വലിയ അംഗീകാരങ്ങളൊന്നും ലഭിച്ചിരുന്നില്ലെങ്കിലും ഇന്ന് ആ സ്ഥിതി മാറി&period; റഫറിമാർക്ക്‌ പ്രത്യേകമൊരു ബോഡി ഉണ്ടാകണം&period; സർക്കാരിന്റെ പരിഗണനയും&period; അംഗീകാരങ്ങൾ താനേ വന്നോളും’ &&num;8211&semi; പ്രവീണ പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വടുതല ഡോൺ ബോസ്കോ സീനിയർ സെക്കൻഡറി സ്കൂളിലെ കായികവിഭാഗം അധ്യാപികയാണ് പ്രവീണ&period; എളമക്കരയിൽ പരേതനായ പ്രസന്നൻ -ശശികല ദമ്പതിമാരുടെ മകളാണ്&period; ഭർത്താവ്&colon; അമൽകുമാർ&comma; സഹോദരൻ&colon; പ്രവീൺകുമാർ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

LOOHA FOR KIDS & MOTHERS

WE ARE HIRING JOIN OUR AMAZING TEAM MALE AND FEMALE STAFF CONTACT DETAILS 📍 Near…

4 hours ago

ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം മത്സരം: ഇർശാദ് ഇംഗ്ലീഷ് സ്കൂളിന് വീണ്ടും ചാമ്പ്യൻഷിപ്പ്; വിദ്യാർത്ഥികൾക്ക് ഉജ്ജ്വല സ്വീകരണം

ചങ്ങരംകുളം | ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം സ്കൂൾതല മത്സരത്തിൽ വീണ്ടും ചാമ്പ്യൻമാരായ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജിംഗ്…

4 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

4 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

4 hours ago

ആകാശത്ത് വിസ്മയക്കാഴ്ച; ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സൂപ്പര്‍മൂണ്‍’ ഇന്ന്

നവംബറില്‍ ലോകമെങ്ങും ആകാശത്ത് നിരവധി വിസ്മയ കാഴ്ചകള്‍ കാണാം. നാസയുടെ 2026 നവംബറിലെ 'സ്‌കൈ വാച്ചിംഗ്' ഗൈഡ് പ്രകാരം, കൗതുകകരമായ…

7 hours ago

തൃത്താലയിൽ സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥിക്ക് പരിക്കേറ്റു

പാലക്കാട് ജില്ലയിൽ സ്കൂള്‍ വിദ്യാർഥിക്ക് ക്ലാസ് മുറിയില്‍ വച്ച് വെടിയേറ്റു. പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചൊവ്വാഴ്ച…

8 hours ago