‘’ലിറ്റിൽ സ്കോളർ 2025’’ പൂക്കരത്തറ എ.എം.എൽ.പി സ്കൂളിൽ : അറിവിനപ്പുറം തിരിച്ചറിവു നൽകുന്ന ചോദ്യങ്ങളുമായി വീണ്ടും

ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 2004 മുതൽ വിജയകരമായി നടന്നുവരുന്ന ‘ലിറ്റിൽ സ്കോളർ’ വിജ്ഞാനോത്സവം മെഗാ ക്വിസ് ഈ വർഷവും ഓഫ്‌ലൈനായി സംഘടിപ്പിക്കുന്നു. മലർവാടി ബാലസംഘം സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കാൻ വിദ്യാലയങ്ങളെയും വിദ്യാർത്ഥികളെയും ക്ഷണിക്കുന്നു.
വിദ്യാർത്ഥികൾക്ക് അറിവിൻ്റെ വ്യാപ്‌തി വികസിപ്പിക്കുന്നതിനൊപ്പം തിരിച്ചറിവും ജീവിതമൂല്യങ്ങളും നൈപുണികളും സ്വായത്തമാക്കാനുള്ള അതുല്യമായ അവസരമാണ് ലിറ്റിൽ സ്കോളർ നൽകുന്നത്. മീഡിയ വൺ, ഏഷ്യാനെറ്റ് പ്ലസ്, ജീവൻ ടിവി തുടങ്ങിയ ചാനലുകളിൽ നിരവധി എപ്പിസോഡുകളായി ഈ പരിപാടി പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
മത്സര വിഭാഗങ്ങൾ:
• ലോവർ പ്രൈമറി (ക്ലാസുകൾ 1-4)
• അപ്പർ പ്രൈമറി (ക്ലാസുകൾ 5-7)
മത്സര ഷെഡ്യൂൾ:
• സെന്റർ തലം (AMLP School, Pookarathara): 2025 ആഗസ്റ്റ് 2 ശനി, 2.00 PM – 4.00 PM
• സബ് ജില്ല തലം: 2025 ആഗസ്റ്റ് 9, 2.00 PM – 4.00 PM
• ജില്ലാ തലം: 2025 ആഗസ്റ്റ് 17, 2.00 PM – 4.00 PM
• സംസ്ഥാന തലം: 2025 സെപ്റ്റംബർ 13, 9.00 AM – 3.00 PM
സമ്മാനങ്ങൾ: സംസ്ഥാന വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപയുടെ സമ്മാനങ്ങൾ ലഭിക്കും. കൂടാതെ, മറ്റു വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ, മെഡലുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയും നൽകും.
രജിസ്ട്രേഷൻ ഫീസ്: ഓരോ വിദ്യാർത്ഥിക്കും 30 രൂപ.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 8592889988 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Malarvadi.org എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

