CHANGARAMKULAM
ലഹരി വിരുദ്ധ സദസ്സും ജേഴ്സി വിതരണവും നടത്തി

ചങ്ങരംകുളം | പെരുമുക്ക് സ്കൈ ബ്ലൂ സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സദസ്സും ജേഴ്സി വിതരണവും നടത്തി. ചങ്ങരംകുളം സബ് ഇൻസ്പെക്ടർ സുധീർ വി എസ് ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ പെരുമുക്ക് അധ്യക്ഷത വഹിച്ചു. ജേഴ്സി വിതരണം അഡ്വ.സിദ്ദിഖ് പന്തവൂർ. നിർവഹിച്ചു. സുരേഷ് എടപ്പാൾ മുഖ്യാതിഥിയായിരുന്നു. ഇ പി രാജീവ് മുഖ്യ പ്രഭാഷണം നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ RTD. APP.KV. മുഹമദ് ചൊല്ലി കൊടുത്തു. അബ്ദുള്ളക്കുട്ടി സ്വാഗതം പറഞ്ഞൂ. അഡ്വ.ടി രഞ്ജിത്. പി പി.മൂസക്കുട്ടി. പിപി ആസാദ് റാഫി പെരു മുക്ക്. പി. വി. ലിജീഷ് പി. വി.മുഹമ്മദ് കുട്ടി. കെ.വി. ഷക്കീർ ബീരാൻ എന്നിവർ സംസാരിച്ചു
