EDAPPAL
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

എടപ്പാൾ | എൽ സി സി മൂതൂർ കല്ലാനിക്കാവ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും പരിപാടിയും സംഘടിപ്പിച്ചു. പൊന്നാനി എസ് ഐ വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. പൊന്നാനി കോസ്റ്റൽ പോലീസ് എസ് ഐ ശ്രീലേഷ്, എസ് ഐ മധുസൂദനൻ എന്നിവർ സംസാരിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പ്രമോദ് പി പി ബോധവൽക്കരണ ക്ലാസ് എടുത്തു. ക്ലബ്ബ് സെക്രട്ടറി സാഗർ, രോഹിത്, അഭിജിത്ത് എന്നിവർ സംസാരിച്ചു.
