EDAPPALLocal news
ലഹരി വിരുദ്ധ ബോധവൽകരണം നടത്തി


എടപ്പാൾ: മറവഞ്ചേരി ഹിൽടോപ് പബ്ലിക് സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു. സിവിൽ എക്സ്സൈസ് ഓഫീസർ പ്രമോദ് പി. പി (പൊന്നാനി വിമുക്തി കോഡിനേറ്റർ ) ബോധവൽകരണ ക്ലാസ്സിന് നേതൃത്വം നൽകി. സ്കൂൾ ചെയർമാൻ മുസ്തഫ തങ്ങൾ എ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ജാൻസി പി. കെ, ജനറൽ സെക്രട്ടറി മരക്കാർ ഹാജി പി. കെ, എന്നിവർ സംസാരിച്ചു. ട്രെഷറർ അബ്ദുൽ ഹമീദ് വി. വി, വൈസ് പ്രിൻസിപ്പാൽ ചന്ദ്രിക സി , അക്കാദാമിക് കോഡിനേറ്റർ സലീന കെ എന്നിവർ പങ്കെടുത്തു.
