Categories: EDAPPAL

ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടത്തിന് യുവാക്കൾ മുന്നിട്ടിറങ്ങുക.-തവനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നൈറ്റ്‌ അലെർട്ട്.

എടപ്പാൾ :വലിയ സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെയും, നടപടിയെടുക്കേണ്ട ഭരണകൂട അനാസ്ഥക്കെതിരെയും തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നൈറ്റ്‌ അലെർട്ട് സംഘടിപ്പിച്ചു. ലഹരി വില്പനയും, ഉപയോഗവും അത് മൂലമുണ്ടാകുന്ന അക്രമങ്ങളും ഓരോ ദിനവും വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരം സാമൂഹിക വിപത്തുകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ടത് യുവജന സംഘടനകളുടെ ഉത്തരവാദിത്തമാണെന്ന് തവനൂർ മണ്ഡലം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ എല്ലാ പഞ്ചായത്തുകളിലും ജാഗ്രത സമിതി രൂപീകരിക്കുകയും, ഹൗസ് ക്യാമ്പായിനിലൂടെ ലഹരി വിരുദ്ധ ബോധ വത്കരണ പ്രോഗ്രാകുകളും സംഘടിപ്പിക്കും.
രാത്രി പത്ത് മണിക്ക് എടപ്പാൾ ടൗണിൽ സംഘടിപ്പിച്ച നൈറ്റ്‌ അലർട്ട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ ഇബ്രാഹിം മൂതൂർ ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ യൂനുസ് പാറപ്പുറം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഇ.പി അലി അഷ്‌കർ സ്വാഗതം പറഞ്ഞു.
ടിപി ഹൈദരലി,ഐ.പി ജലീൽ, പത്തിൽ സിറാജ്, നാസിക് ബീരാഞ്ചിറ, ഷാഫി തണ്ടിലം, സിദ്ധിക്ക് മറവഞ്ചേരി, ഷാഫി അയങ്കലം എന്നിവർ പ്രസംഗിച്ചു.

AddThis Website Tools

Recent Posts

കേച്ചേരിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബൈക്കിലും മരത്തിലും ഇടിച്ച് അപകടം ആറുപേർക്ക് പരിക്ക്.

കുന്നംകുളം:കേച്ചേരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബൈക്കിലും മരത്തിലും ഇടിച്ച് അപകടം.അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു.കേച്ചേരി തലക്കോട്ടുകര സ്വദേശി അജിൻ,പാറേമ്പാടം…

4 hours ago

ചാലിശ്ശേരി അമ്പലമുക്ക് കണ്ഠംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഏപ്രിൽ മാസം 2ന് നടക്കും

ചാലിശ്ശേരി അമ്പലമുക്ക് കണ്ഠംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിനം 2025 ഏപ്രിൽ മാസം 2 ബുധനാഴ്ച നടക്കും.മുൻ വർഷങ്ങളിൽ…

4 hours ago

അക്ഷരം വായനശാല ഇനി ഹരിത ഗ്രന്ഥാലയം

അക്ഷരം വായനശാലയെ ഹരിത ഗ്രന്ഥാലയമായി കവി മുരളീധരൻ കൊല്ലത്ത് പ്രഖ്യാപിക്കുന്നു ഒതുക്കുങ്ങൽ : മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി കൊളത്തുപറമ്പ് അക്ഷരം…

4 hours ago

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സർക്കാർ നിർമിക്കുന്ന ടൗണ്‍ഷിപ്പിന് നാളെ മുഖ്യമന്ത്രി തറക്കല്ലിടും

വയനാട് : മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സർക്കാർ ഒരുക്കുന്ന ടൗണ്‍ഷിപ്പിന് വ്യാഴാഴ്ച മുഖ്യമന്ത്രി തറക്കല്ലിടും. വയനാട് എംപി…

4 hours ago

എടപ്പാളില്‍ ലഹരി സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കില്‍ തട്ടിക്കൊണ്ട് പോയി വിദ്യാര്‍ത്ഥിയെ മര്‍ദ്ധിച്ച സംഭവം’പ്രതികള്‍ റിമാന്റില്‍ ‘പിടിയിലായവരില്‍ ഒരാള്‍ പോലീസിനെ അക്രമിച്ച കേസിലും പ്രതിയെന്ന് പോലീസ്

വാഹനത്തിലെ യാത്രക്കാര്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ എടുക്കുകയും പോലീസിന് കൈമാറുകയും ചെയ്തു.വീഡിയോ ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലോക്കേഷനും കേന്ദ്രീകരിച്ച് സിഐ ഷൈനിന്റെ…

5 hours ago

എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; ജാഗ്രതയിൽ സ്‌കൂളുകൾ

കണ്ണൂർ: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് (ബുധനാഴ്ച) അവസാനിക്കും. വിദ്യാർഥികൾ തമ്മിൽ ഉള്ള ഏറ്റുമുട്ടൽ ക്രമസമാധാന പ്രശ്നമാകുന്ന ഈ സാഹചര്യത്തിൽ…

5 hours ago