MARANCHERY
ലഹരിക്കെതിരെ വനിതകളുടെ പ്രതിഷേധമിരമ്പി

മാറഞ്ചേരി: ലഹരിക്കെതിരെ സ്ത്രീ ശക്തി എന്ന തലക്കെട്ടിൽ തണൽ ഫെസ്റ്റിനോട് അനുബന്ധിച്ച് ലഹരി വിരുദ്ധ വനിതാ റാലി നടത്തി. മുക്കാല സൽക്കാര അങ്കണത്തിൽ നിന്നാരംഭിച്ച റാലി പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിൽ ഫ്ളാഗ് ഓഫ് ചെയ്തു. ഡോ. അബ്ദുൾ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. റാലിയിൽ വനിതകളും വിദ്യാർത്ഥികളുമടക്കം നൂറ് കണക്കിന് പേർ പങ്കെടുത്തു. മാറഞ്ചേരി സെൻ്ററിൽ സമാപിച്ച റാലിയെ തണൽ പ്രസിഡൻ്റ് എ. അബ്ദുൾ ലത്തീഫ് അഭിവാദ്യം ചെയ്തു. അവാത്തിഫ് സമാപന പ്രസംഗം നിർവ്വഹിച്ചു.
റാലിക്ക് തണൽ ഫെസ്റ്റ് ഭാരവാഹികളായ ബേബി ബാൽ, ആരിഫ ബഷീർ റസീന മുത്തു ,സുബീറ, നിഷിദ, ജാബിറ, ഹൈറുന്നിസ , ഫാത്തിമ എന്നിവർ നേതൃത്വം നൽകി.
