CHANGARAMKULAM
ലഹരിക്കെതിരെ എൻ്റെ ഗോൾ ക്യാമ്പയിൻ

ചങ്ങരംകുളം | പെരുമുക്ക് സ്കൈ ബ്ലൂ സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ എൻ്റെ ഗോൾ ക്യാമ്പയിൻ നടത്തി. ചടങ്ങിൽ നാഷണൽ ഗെയിംസിൽ വെയ്റ്റിംഗ് ലിഫ്റ്റിംഗിൽ 9 റാങ്ക് നേടിയ അദ്നാൻ അബ്ദുൽ ഖാദറിനെ ആദരിച്ചു. പരിപാടി
സിനിമ കോസ്റ്റ്യും ഡിസൈനർ കുമാർ എടപ്പാൾ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ ആഗ്നയ് നന്ദൻ മുഖ്യാതിഥിയായിരുന്നു. ക്ലബ് കോർഡിനേറ്റർ ശ്രീകുമാർ പെരുമുക്ക് അധ്യക്ഷത വഹിച്ചു. അർജുൻ ആനന്ദ് സ്വാഗതം പറഞ്ഞു. ബീരാൻ പിവി മുഹ മത് കുട്ടി. കെ. കേളു ഹാരിസ് ബാബു. ഷാനൂ അൽത്താഫ്. നിഹാൽ റസൽ എന്നിവർ സംസാരിച്ചു
