MALAPPURAM

റോഡു സുരക്ഷക്കും ലഹരി വ്യാപനത്തിനുമെതരിൽ ബോധവൽക്കരണം ശക്തമാക്കും: റാഫ്

മലപ്പുറം (എടപ്പാൾ): പോലീസ്,മോട്ടോർ വാഹനം,എക്സൈസ്,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ റോഡ് സുരക്ഷാ, ലഹരി വ്യാപനം തടയൽ എന്നിവയ്ക്കായി സ്കൂൾ കോളേജ് തലങ്ങളിലും ബസ്റ്റാന്റുകളും കേന്ദ്രീകരിച്ച് വിപുലമായ ബോധവൽക്കരണ പരിപാടികളും ലഘുലേഖ വിതരണവും നടത്താൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം പൊന്നാനി മേഖല കൺവെൻഷൻ തീരുമാനിച്ചു. തൃക്കണാപുരം എഎൽപി സ്കൂളിൽ രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികളടക്കമുള്ളവർക്കായി ജീവകാരുണ്യ പ്രവർത്തക സംഗമവും റോഡ് സുരക്ഷാ സമ്മേളനവും നടത്തി. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉൽഘാടനം ചെയ്തു. നാഷണൽ ഹൈവേ 66 ആറുവരി പാതയിൽ ലൈൻ ട്രാഫിക് സിസ്റ്റം ഡ്രൈവർമാർ കൃത്യമായി പാലിക്കാതെ പോയാൽ വാഹനാപകടങ്ങളും അപകടമരണങ്ങളും അധികരിക്കുമെന്നദ്ദേഹം പറഞ്ഞു. സർവ്വീസ് റോഡുകൾ വൺവേ സിസ്റ്റം അല്ലന്നിരിക്കെ എൻഎച്ച് ലേക്കുള്ള എൻട്രികളും എക്സിറ്റുകളും കൃത്യതയോടെ കൈകാര്യം ചെയ്യണം.ഒരു നിമിഷനേരത്തെ ലാഭം മറ്റൊരാളുടെ ജീവനാണ് നഷ്ടപ്പെടുത്തുന്നതെന്നോർമ്മവേണമെന്നും ഉദ്ഘാടകൻ പറഞ്ഞു. റാഫ് മേഖല പ്രസിഡണ്ട് ബാലൻ പുളിക്കൽ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം സി എം അക്ബർകുഞ്ഞ് സാബിറ റാഫിക്ക് നൽകി കൊണ്ട്റോഡു സുരക്ഷ ലഘുലേഖ പ്രകാശനം ചെയ്തു. ഐഡി കാർഡ് വിതരണവും ചടങ്ങിൽ നടന്നു. റാഫ് ജില്ല ജനറൽ സെക്രട്ടറി ഏകെ ജയൻ,ഇടവേള റാഫി,ഹെഡ്മിസ്ട്രസ്എംവി ദിവ്യ, ആർകെ നൗഷാദ്,എംഎം സുബൈദ, കെ ബാലകൃഷ്ണൻ,കെആർ സൗര മോൾ, റോഷ്നി ചന്ദ്രൻ, ആർ കെ റസീന, കെ ലക്ഷ്മി, സിന്ധു നാരായണൻ, എൻവി ഉബൈദ് തുടങ്ങിയവർ പ്രസംഗിച്ചു. കെഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വാഗതവും ദാസ് കുറ്റിപ്പാല നന്ദിയും പറഞ്ഞു.

പടം: റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം പൊന്നാനി മേഖല തൃക്കണാപുരത്ത് സംഘടിപ്പിച്ച ജീവകാരുണ്യ പ്രവർത്തക സംഗമവും റോഡുരക്ഷ സമ്മേളനവും റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button