EDAPPALLocal news

റോഡിലെ കുഴി അടച്ച് യൂത്ത്ലീഗിന്റെ പ്രതിഷേധം

എടപ്പാൾ: തകര്‍ന്ന് കിടക്കുന്ന PWD റോഡുകള്‍ ശരിയാക്കാതെ നാടകം കളിക്കുന്ന പൊതുമരാമത്ത് വകുപ്പിനെതിരെ ജില്ലാ യൂത്ത് ലീഗിന്റെ കുഴി അടക്കൽ സമരത്തിന്റെ ഭാഗമായി വട്ടംകുളം പഞ്ചായത്ത്‌ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പാലയിൽ പ്രതിഷേധ കുഴിയടക്കൽ സമരം നടത്തി.
മുസ്ലിം യൂത്ത് ലീഗ് തവനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പത്തിൽ സിറാജ് സമരം ഉദ്ഘാടനം ചെയ്തു. യൂത്ത്ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി റഫീഖ് ചേകനൂർ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത്ലീഗ് പഞ്ചായത്ത്‌ ട്രഷറർ സജീർ എംഎം, സീനിയർ വൈസ് പ്രസിഡന്റ് സുലൈമാൻ മൂതൂർ, എം.എഫ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി ഏവി നബീൽ,ലത്തീഫ് ചിറ്റഴിക്കുന്ന്, എംകെ ഷുഹൈബ്, ഹുവൈസ് കുറ്റിപ്പാല, ഇർഫാൻ, ശിബ്‌ലി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button