CHANGARAMKULAM

പുറങ്ങ് പടിഞ്ഞാറ്റുമുറി വലിയ അറക്കൽ തോടിൽ നിർമ്മിക്കുന്ന തടയണ നിർമ്മാണോദ്ഘാടനം നടത്തി

ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുറങ്ങ് പടിഞ്ഞാറ്റുമുറി വലിയ അറക്കൽ തോടിൽ നിർമ്മിക്കുന്ന വിസിബി (തടയണിയുടെ നിർമ്മാണോദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ : ഇ സിന്ധു നിർവ്വഹിച്ചു.മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. സി. ശിഹാബ്, ഗ്രാമ പഞ്ചായത്ത് അംഗം നിഷാദ് അബൂബക്കർ,ടി.അബ്ദുൽ ഗനി, എൻ. പോക്കർ,സുബൈദ ഹംസു, പി. ഷറഫുദ്ധീൻ, മുൻ ഗ്രാമപഞ്ചായത്തംഗം സാബിറ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.പുറങ്ങ് പടിഞ്ഞാറ്റുമുറി പ്രദേശത്തെ പുഴയിൽ നിന്നും ഉപ്പുവെള്ളം തോടുകളിലൂടെ കരയിലേക്ക് കയറി ജലസ്രോതസ്സുകളും കൃഷിഭൂമികളും നശിച്ചു കൊണ്ടിരിക്കുന്ന പ്രശ്നത്തിന് പരിഹാരമായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി.ശിഹാബിന്റെ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ് 8.5 ലക്ഷം രൂപ മുടക്കി ഈ പദ്ധതി യാഥാർഥ്യമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button