EDAPPALLocal news
മിസ്റ്റർ ഇന്ത്യ ബോഡി ബിൽഡിംഗ് മത്സര വിജയികളെ ആദരിച്ചു


എടപ്പാൾ:ബീഹാറിലെ പട്നയിൽ മാർച്ച് 25,26 തിയ്യതികളിൽ നടന്ന മിസ്റ്റർ ഇന്ത്യ ബോഡി ബിൽഡിംഗ് മത്സരത്തിൽ മെൻസ് ഫിസിക് കാറ്റഗറി വിഭാകത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും തെരെഞ്ഞെടുത്ത 28 പേരിൽ കേരളത്തിനുവേണ്ടി മത്സരിച്ച് ഫസ്റ്റ് റണ്ണർ അപ്പ് ആയി കേരളത്തിന് അഭിമാനമായി മാറിയ ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ (ബി ഐ ആർ കെ) സംസ്ഥാന കമ്മിറ്റി അംഗവും തൃശ്ശൂർ ജില്ലാ പ്രസിഡന്റുമായ സുഹൈൽ ബഷീർ അവിയൂരിനെ ആദരിച്ചു.
അതിനോടൊപ്പം അർഹതക്കുള്ള അംഗീകാരം ട്രൈയിനർ ഫെബിൻ എടപ്പാളിനേയും ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയും,തൃശ്ശൂർ ജില്ലാ കമ്മിറ്റിയും,എറണാകുളം ജില്ലാ കമ്മിറ്റിയും ചേർന്ന് ആദരിച്ചു.
എടപ്പാളിലെ ലൈഫ് ലൈൻ ഫിറ്റ്നസ് മോഡേൺ ഹെൽത് ക്ലബ്ബിൽ വെച്ചായിരുന്നു ചടങ്ങ്.
ചിത്രം: സുഹൈൽ ബഷീറിനെയും ഫെബിയെയും ആദരിക്കുന്നു
