PUBLIC INFORMATION

റേഷൻ കടകളിൽ മണ്ണെണ്ണയെത്തിയില്ല; മന്ത്രിയുടെ വാക്ക് പാഴായി

കോഴിക്കോട് : മന്ത്രിയുടെ വാക്കു വിശ്വസിച്ച് മണ്ണെണ്ണ വാങ്ങാൻ കുപ്പിയുമായി റേഷൻ കടകളിലെത്തിയ ഉപഭോക്താക്കൾക്ക് നിരാശയോടെ മടക്കം. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികളുമായുള്ള തർക്കം പരിഹരിക്കാത്തതിനാൽ വിതരണം പുനസ്ഥാപിക്കാൻ കഴിഞ്ഞില്ല. ഇന്നലെ മുതൽ മണ്ണെണ്ണ വിതരണം പുനരാരംഭിക്കുമെന്നായിരുന്നു ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ പ്രഖ്യാപനം. ഇതോടെയാണ് മാസങ്ങളായി മണ്ണെണ്ണ ലഭിക്കാത്ത ഉപഭോക്താക്കൾ റേഷൻ കടകളിലേക്ക് എത്തിയത്. എന്നാൽ റേഷൻ കടകളിൽ മണ്ണെണ്ണയുടെ സ്റ്റോക്ക് എത്തിയിരുന്നില്ല. ആവശ്യങ്ങൾ പരിഹരിക്കാതെ വിതരണം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് വ്യാപാരികൾ. 

മണ്ണെണ്ണ വിതരണത്തിനുള്ള കമ്മിഷൻ വർധിപ്പിക്കണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. രണ്ട് മാസം മുമ്പു നടത്തിയ ചർച്ചയിൽ 10 രൂപ കമ്മീഷൻ വേണമെന്ന് വ്യാപാരികൾ ആവശ്യപെട്ടിരുന്നു. എന്നാൽ 7 രൂപ നൽകാമെന്ന്  പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അത് ആറ് രൂപയാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button