VATTAMKULAM
റംസാൻ റിലീഫ് സംഘടിപ്പിച്ചു
വട്ടംകുളം :നെല്ലിശ്ശേരി ശാഖ മുസ്ലിംലീഗ് കമ്മിറ്റിയും ഗ്ലോബൽ കെഎംസിസി നെല്ലിശ്ശേരിയും സംയുക്തമായി റംസാൻ റിലീഫ് സംഘടിപ്പിച്ചു. റിലീഫിന്റെ വിതരണോദ്ഘാടനം മുസ്ലിംലീഗ് സംസ്ഥാന വൈസപ്രസിഡന്റ് ഡോ സിപി ബാവ ഹാജി നിർവഹിച്ചു. ഗ്ലോബൽ കെഎംസിസിയുടെ ധനസഹായം കമ്മിറ്റി അംഗങ്ങളായ ഇബ്രാഹിം എംകെ, സമീൽ എംകെ എന്നിവർ മുസ്ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി. മുസ്ലിം ലീഗ് നെല്ലിശ്ശേരി ശാഖ പ്രസിഡന്റ് മൊയ്‌ദു ബിൻ കുഞ്ഞുട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ടി.പി ഹൈദരലി, സെക്രട്ടറി പത്തിൽ അഷ്‌റഫ്, അഷ്ഹർ പെരുമുക്ക്, മുസ്തഫ ചേകനൂർ, എംകെ ഹൈദർ, മജീദ് കഴുങ്ങിൽ, ഷാജിമോൾ പലത്തിങ്കൽ, മുബഷിറടീച്ചർ,ഫർഹാന, ആസിയ, അബ്ദു പടിഞ്ഞാക്കര, എംകെ അഷ്‌റഫ്, മൂസ മാസ്റ്റർ, പി കെ കുഞ്ഞു എന്നിവർ സംസാരിച്ചു