രോഗപ്രതിരോധത്തിനോടൊപ്പം പ്രകൃതിസംരക്ഷണ സന്ദേശം ലക്ഷ്യമാക്കി രോഗ പ്രതിരോധ കുത്തിവെപ്പ് എടുത്ത കുഞ്ഞുങ്ങൾക്ക് ഫലവൃക്ഷത്തൈകൾ നൽകി
June 4, 2023
തവനൂർ: തവനൂർ കൂരട ജനകീയാരോഗ്യ കേന്ദ്രത്തിൻ രോഗ പ്രതിരോധ കുത്തിവെപ്പ് എടുക്കുവാൻ വന്ന കുഞ്ഞുങ്ങൾക്കാണ് സീതപ്പഴം, കറിവേപ്പ് തുടങ്ങിയ തൈകളാണ് വിതരണം നടത്തിയത്. പരിസ്ഥിതി ദിനാചരണ പ്രചരണ പരിപാടിയുടെ ഭാഗമായാണ് തൈകൾ വിതരണം നടത്തിയത്. കൂരട ജനകീയാരോഗ്യ കേന്ദ്രത്തിൽ വെച്ചു നടന്ന വൃക്ഷത്തൈ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി ടി.അബ്ദുൾ സലിം,ആർ.സി.എച്ച് ബ്ലോക്ക് ചാർജ്ജ് ഓഫീസർ ഡോ.എം.ബി. ശരത്ത്, രാജേഷ് പ്രശാന്തിയിൽ, ജി.അംബിക എന്നിവർ പ്രസംഗിച്ചു.