സ്കൂൾ വാഹനങ്ങൾക്ക് ചെക്ക്ഡ് സ്റ്റിക്കറുകൾ പതിച്ചു
എടപ്പാൾ: 2022-23 അധ്യയന വർഷം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കുന്നതിൻ്റെ ഭാഗമായി ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം തവനൂർ, കാലടി, വട്ടംകുളം, എടപ്പാൾ വില്ലേജുകളിലെ സ്കൂൾ വാഹനങ്ങൾ പരിശോധന നടത്തി ചെക്ക്ഡ് സ്റ്റിക്കറുകൾ പതിക്കുന്ന പ്രവൃത്തി കടകശ്ശേരി ഐഡിയൽ കാമ്പസിൽ വെച്ച് നടന്നു.
പൊന്നാനി എം വി ഐ കെ കെ അനുപ് ,
എം വി ഐ തോമസ് സകരിയ, അസിസ്റ്റൻറ് എം വി ഐ മാരായ അഷ്റഫ് സുർപ്പിൽ ,വി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പരിശോധനകൾ പൂർത്തിയാക്കി ചെക്ക്ഡ് സ്റ്റിക്കറുകൾ വാഹനങ്ങളിൽ പതിച്ചു.
കടകശ്ശേരി ഐഡിയൽ കാമ്പസിലെ ഡ്രൈവർമാർക്കും ക്ലീനർ മാർക്കും നേരത്തെ തന്നെ ബോധവൽക്കരണ ക്ലാസ്സുകളും ട്രൈനിംഗുകളും നടത്തിയിരുന്നു
ജൂൺ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികളുടെ സുരക്ഷിതമായ യാത്രക്ക് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായതായി ഐഡിയൽ സ്കൂൾ വെഹിക്കിൾ ഇൻചാർജ് കെ വി മജീദ്, സാദത്ത് എന്നിവർ പറഞ്ഞു.