Categories: NATIONAL

രാജ്യസഭയിലെ പ്രതിഷേധം; ബിനോയ് വിശ്വം, എളമരം അടക്കം 12 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍.

&NewLine;<p class&equals;"wp-block-paragraph">ന്യൂഡൽഹി&colon; രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ 12 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍&period; കഴിഞ്ഞ സമ്മേളനത്തില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ ഇടതുഎംപിമാരായ ബിനോയ് വിശ്വം&comma; എളമരം കരീം എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്&period; പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടെ അച്ചടക്കമില്ലാതെ പെരുമാറിയതിനാണ് സസ്പെന്‍ഷന്‍&period; സഭയുടെ അന്തസ് ഇല്ലാതാക്കുന്ന രീതിയില്‍ പെരുമാറി എന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്&period; പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെയാണ് നടപടി&period;<br>കോണ്‍ഗ്രസ് എംപിമാരായ ഫൂലോ ദേവി നേതാം&comma; ഛായ വര്‍à´®&comma; റിപുണ്‍ ബോറ&comma; രാജമണി പട്ടേല്‍&comma; സയ്യിദ് നസീര്‍ ഹുസൈന്‍&comma; അഖിലേഷ് പ്രസാദ് സിംഗ്&comma; തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡോല സെന്‍&comma; ശാന്ത ഛേത്രി&comma; ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി&comma; അനില്‍ ദേശായി എന്നിവരാണ് സസ്‌പെന്‍ഷന്‍ നേരിട്ട മറ്റ് എംപിമാര്‍&period;<br>അതേസമയം&comma; നടപടിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ബിനോയ് വിശ്വം സസ്‌പെന്‍ഷന്‍ നടപടിയോട് പ്രതികരിച്ചു&period; നടപടി ജനാധിപത്യത്തെ ശ്വാസം മുട്ടിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു&period;<br>ജനറല്‍ ഇന്‍ഷുറന്‍സ് സ്വകാര്യവത്ക്കരണ ബില്‍ അവതരിപ്പിച്ച ദിവസമായിരുന്നു നടപടിക്ക് കാരണമായ സംഭവം നടന്നത്&period; മാര്‍ഷല്‍മാര്‍ക്ക് നേരെ പ്രതിപക്ഷ എംപിമാര്‍ ആക്രമണം നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു&period; എന്നാല്‍ ക്രൂരമായ രീതിയില്‍ ബലംപ്രയോഗിച്ചാണ് മാര്‍ഷല്‍മാര്‍ എംപിമാരെ തടഞ്ഞതെന്ന് എളമരം കരീം അന്ന് പ്രതികരിച്ചിരുന്നു&period; ചെയര്‍മാനോട് സംസാരിക്കാന്‍ അദ്ദേഹത്തിന്റെ ചേംബറിലേയ്ക്ക് പോകാന്‍ ശ്രമിച്ച തന്നെ പിടിച്ചുവലിച്ച് തള്ളി&period; തന്നെ ആക്രമിച്ച മാര്‍ഷലിനെ കണ്ടാല്‍ അറിയാമെന്നും എളമരം കരീം പറഞ്ഞിരുന്നു&period; ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടാകാത്ത സംഭവമാണ് നടന്നത്&period; വനിതകള്‍ അടക്കമുള്ള പ്രതിപക്ഷ എംപിമാരെ ശാരീരികമായി ആക്രമിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചത് ഇതാദ്യമായാണ്&period; മാര്‍ഷല്‍മാരുടെ വേഷത്തില്‍ പുറത്തുനിന്ന് കൊണ്ടുവന്നവരാണ് ചേംബറില്‍ ഉണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥരെന്ന് സംശയിക്കുന്നു&period; പാര്‍ലമെന്റ് മന്ദിരത്തിലോ രാജ്യസഭ ചേംബറിലോ സാധാരണ ഇവരെ കണ്ടിട്ടില്ല&period; സംഭവസമയത്തെ ദൃശ്യങ്ങള്‍ രാജ്യസഭ ടിവി സംപ്രേഷണം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു&period;<br>പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ അന്തസ്സ് തകര്‍ത്തുവെന്നാണ് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞിരുന്നത്&period; ചിലര്‍ മേശപ്പുറത്ത് കയറിയിരുന്നു&period; ചിലര്‍ മേശയുടെ മുകളില്‍ കയറിനിന്നു&period; ഇതിനെ അപലപിക്കാന്‍ വാക്കുകളില്ല&period; കോലാഹലദൃശ്യങ്ങള്‍ എംപിമാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത് ശരിയായില്ലെന്നും സംഭവദിവസം വെങ്കയ്യ നായിഡു പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചു

ചങ്ങരംകുളം :-ചെറവല്ലൂർ പെരുമ്പടപ്പ് ബണ്ട് റോഡിന് എട്ട് കോടിയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി നൗഷാദലി എം എൽ എ അറിയിച്ചു.…

2 hours ago

ജില്ലാ കലോത്സവം ലോഗോ പ്രകാശനം

കുറ്റിപ്പുറം: തിരൂർ ആലത്തിയൂർ കെ എച്ച് എം എച്ച് എസ് എസ് സ്കൂളിൽ നടക്കുന്ന 37 ആം റെവന്യൂ ജില്ലാ…

2 hours ago

കുറ്റിപ്പുറം ഇമ്പിച്ചിബാവ സഹകരണ സംഘത്തിന്റെ നവീകരിച്ച ഹെഡ് ഓഫീസും സ്മാർട്ട് സെന്ററും ശനിയാഴ്ച നാടിന് സമർപ്പിക്കും

കുറ്റിപ്പുറം: ഇമ്പിച്ചിബാവ മെമ്മോറിയൽ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഹെഡ് ഓഫീസിന്റെയും പുതിയ സ്മാർട്ട് സെന്ററിന്റെയും മീറ്റിംഗ് ഹാളിന്റെയും ഉദ്ഘാടനം…

7 hours ago

യുഗാന്ത്യം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വ്യാഴാഴ്ച സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ…

7 hours ago

സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ; മുഹമ്മദ് ഇസാന് നാടിന്റെ ആദരം

എടപ്പാൾ | സംസ്ഥാന സ്കൂൾ കായികമേളയിൽ നാല് മെഡലുകൾ നേടി മലപ്പുറം ജില്ലയുടെ അഭിമാനമായി മാറിയ അയിലക്കാട് കൊളത്തിലവളപ്പിൽ കെ.വി.…

7 hours ago

ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണം: ഇന്ത്യക്കും ചൈനയ്ക്കും ഇളവ് നൽകി ഇറാൻ

ടെഹ്റാൻ: ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ രാജ്യങ്ങളിലെ ചരക്കുകപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളിൽ നിന്ന് ഇളവു നൽകി ഇറാൻ.…

10 hours ago