ENTERTAINMENT

‘രാജ്യവിരുദ്ധ പ്രചരണം’ : എമ്ബുരാന്‍ പ്രദര്‍ശനം തടയണം ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: എമ്ബുരാന്‍ സിനിമയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹർജി. തൃശ്ശൂര്‍ സ്വദേശിയായ ബിജെപി പ്രവര്‍ത്തകന്‍ വിവി വിജീഷാണ് ഹർജി നല്‍കിയത്.സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യം, സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടന്നുവെന്നും ഹർജിയില്‍ ആരോപിക്കുന്നു.

മോഹൻലാല്‍ പൃഥ്വിരാജ് ആന്റണി പെരുമ്ബാവൂർ എന്നിവരെ കൂടാതെ കേന്ദ്രസർക്കാരിനെയും എതിർകക്ഷികള്‍ ആക്കിയിട്ടുണ്ട്. സംസ്ഥാന പോലീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരെയും ഹർജിയില്‍ എതിർകക്ഷികള്‍ ആക്കിയിട്ടാണ് ഹര്‍ജി.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ ഏജൻസിയെയും സിനിമയില്‍ വികലമാക്കി ചിത്രീകരിച്ചു എന്നും ഹർജിയില്‍ പറയുന്നുണ്ട്.

ബിജെപിയുടെ അറിവോടെ അല്ല പരാതി നല്‍കിയതെന്ന് ബിജെപി പ്രവർത്തകൻ വിജീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി നല്‍കിയത് വ്യക്തിപരമായി. ബാംഗ്ലൂരിലാണ് ഇപ്പോള്‍ താൻ ഉള്ളത്. മത ദ്രുവീകരണം ഉണ്ടാക്കുകയാണ് സിനിമ ചെയ്യുന്നത്. അതില്‍ മനംനൊന്താണ് ഇത്തരത്തില്‍ ഒരു പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗമാണ് താൻ. പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തിട്ടില്ല. വ്യക്തിപരമായ പരാതിയെന്ന് അഭിഭാഷകനോട് പറഞ്ഞിട്ടുണ്ട്. പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.

അതേ സമയം മോഹൻലാല്‍ – പൃഥ്വിരാജ് ചിത്രം എമ്ബുരാനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച്‌ കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇതില്‍ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണ് എന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ആളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എമ്ബുരാൻ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് ‘നല്ല കാര്യങ്ങള്‍ സംസാരിക്കൂ’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേ സമയം ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എമ്ബുരാന്‍. ടൊവിനോ തോമസ് നായകനായ 2018 എന്ന ചിത്രത്തെ മറികടന്നാണ് എമ്ബുരാന്‍റെ നേട്ടം. 175.4 കോടി ആയിരുന്നു 2018 ന്‍റെ ലൈഫ് ടൈം ബോക്സ് ഓഫീസ് നേട്ടം. വെറും അഞ്ച് ദിനങ്ങള്‍ കൊണ്ടാണ് എമ്ബുരാന്‍ ഇതിനെ മറികടന്നിരിക്കുന്നത്.

ഒപ്പം 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തു. ഔദ്യോഗികമായിത്തന്നെ അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട് ഇപ്പോള്‍. മോഹന്‍ലാലിന്‍റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്. മഞ്ഞുമ്മല്‍ ബോയ്സ് മാത്രമാണ് മലയാളത്തില്‍ എമ്ബുരാന് മുന്നില്‍ കളക്ഷനില്‍ അവശേഷിക്കുന്നത്. 240 കോടിയാണ് മഞ്ഞുമ്മലിന്‍റെ നേട്ടം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button