Local newsPONNANI

പൊന്നാനിയിൽ ‘ചെല്ലാനം’ മോഡൽ കടൽഭിത്തി പണിയും -എം.എൽ.എ. പി. നന്ദകുമാർ

പൊന്നാനി: പൊന്നാനി അഴിമുഖം മുതൽ കാപ്പിരിക്കാട് വരെയുള്ള തീരദേശത്ത് കടലേറ്റം തടയുന്നതിനായി ചെല്ലാനം മോഡൽ കടൽഭിത്തി നടപ്പാക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ. സംസ്ഥാനത്ത് കടലേറ്റമുണ്ടാകുന്ന പ്രദേശങ്ങളിൽ ഹോട്സ്‌പോട്ടിൽ ഉൾപ്പെടുന്ന മേഖലയാണ് പൊന്നാനി കടൽത്തീരം. ഇത്തരം കടൽത്തീരങ്ങളുടെ സംരക്ഷണവും മത്സ്യത്തൊഴിലാളികളുടെ വീടുകളുടെ സുരക്ഷയും തൊഴിലും സംരക്ഷിച്ചുകൊണ്ടുള്ള സമഗ്രമായ പദ്ധതിയാണ് സംസ്ഥാന സർക്കാർ നടപ്പാക്കാനൊരുങ്ങുന്നത്.

പൊന്നാനിയിലും ഈ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ തുടങ്ങിയതായും നിലവിൽ അനുവദിച്ച 10 കോടി രൂപയുടെ കടൽഭിത്തി നിർമാണത്തിനാവശ്യമായ ടെൻഡർ നടപടികൾ പൂർത്തിയതായും എം.എൽ.എ. പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button