ചങ്ങരംകുളം : 2023 മാർച്ച് 4,5 തിയതികളിൽ ആലപ്പുഴ യിൽ നടന്ന സ്കൂൾ ഗെയിംസ് സംസ്ഥാന അണ്ടർ 19 യോഗാസന ചാമ്പ്യൻ ഷിപ്പിൽ മികച്ച വിജയം നേടി ചങ്ങരംകുളം ആര്യസ് സ്കൂൾ ഓഫ് യോഗായിലെ താരങ്ങൾ.റിഥമിക് യോഗയിൽ അശ്വതി വി വി ഗോൾഡ് മെഡലും,സൂരജ് കെ സിൽവർ മെഡലും ഗൗരിനന്ദന കെ നാലാം സ്ഥാനവും കരസ്ഥമാക്കി.ആര്യസ് സ്കൂൾ ഓഫ് യോഗയിൽ യോഗാദ്ധ്യാപകൻ ആലംകോട് സുരേഷിന്റെ കീഴിൽ യോഗ പഠിക്കുന്ന അശ്വതി മൂക്കുതല ജിഎച്ച്എസ്എസ് ലും,സൂരജ് ചാലിശ്ശേരി ജി എച്ച് എസ് എസ് ലും ഗൗരി നന്ദന മാറഞ്ചേരി ജിഎച്ച് എസ് എസ് ലും പഠിക്കുന്ന പ്ലസ് ടു വിദ്യാർത്ഥികളാണ്.