Local newsMALAPPURAM
യോഗാസന ചാംപ്യൻഷിപ് നാളെ


മലപ്പുറം∙ ജില്ലാ യോഗാസന സ്പോർട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന യോഗാസന ചാംപ്യൻഷിപ് നാളെ തിരുനാവായ ഭാരതീയ വിദ്യാഭവൻ സ്കൂളിൽ നടക്കും. രാവിലെ 9.30ന് സംസ്ഥാന വൈസ് പ്രസിഡന്റ് കൈതപ്രം വാസുദേവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. റജിസ്ട്രേഷൻ രാവിലെ 8.30ന് ആരംഭിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് വി.പി.ധന്യ, സെക്രട്ടറി സമീർ മൂവായിരത്തിൽ എന്നിവർ അറിയിച്ചു.













