CHANGARAMKULAM
യു.പി. പോലീസിന്റെ അന്യായങ്ങളിൽ വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു
![](https://edappalnews.com/wp-content/uploads/2022/06/IMG-20220611-WA0008.jpg)
ചങ്ങരംകുളം: പ്രവാചകനിന്ദക്കെതിരെ പ്രതികരിച്ചതിന് വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിനേയും കുടംബത്തേയും അന്യായമായി അറസ്റ്റ് ചെയ്ത യു. പി. പോലീസ് നടപടിക്കെതിരെ വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം ചങ്ങരംകുളത്ത് പ്രതിഷേധറാലി സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡൻ്റ് ഖലീലു റഹ്മാൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പ്രസിഡൻ്റ് എം.കെ അബ്ദുൾ റഹിമാൻ, മണ്ഡലം സെക്രട്ടറി ദിനേഷ് വടമുക്ക്, സീനത്ത് കോക്കൂർ ലമീഹ് ഷാക്കിർ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് എന്നിവർ പങ്കെടുത്തു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)