EDAPPAL
യു.ഡി.വൈ.എഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി പൊതുജനങ്ങളിൽ നിന്നുള്ള ഒപ്പു ശേഖരണം നടത്തി

എടപ്പാൾ :സാധാരണക്കാരുടെ ആശാ കേന്ദ്രമായ എടപ്പാൾ സർക്കാർ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ മുഖ്യമന്ത്രി,ആരോഗ്യ മന്ത്രി,പ്രതിപക്ഷ നേതാവ് എന്നിവർക്ക് ഭീമ ഹർജി നൽകുന്നതിനായി യു.ഡി.വൈ.എഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി പൊതുജനങ്ങളിൽ നിന്നുള്ള ഒപ്പു ശേഖരണം നടത്തി.കെ.പി.സി.സി അംഗം അഡ്വ.എ.എം രോഹിത് ഉദ്ഘാടനം ചെയ്യും.വി.കെ.എ മജീദ് അധ്യക്ഷനായി മുസ്ലിം യുത്ത് ലീഗ് മലപ്പുറം ജില്ലാ പ്രവർത്തക സമിതി അംഗം പത്തിൽ സിറാജ് മുഖ്യപ്രഭാഷണം നടത്തി.എസ്.സുധീർ,കണ്ണൻ നമ്പ്യാർ,അബിൻ പൊറുക്കര.,മുഹമ്മദ്ക്കുട്ടി കല്ലിങ്ങൽ, കെ. പി കാദർഭാഷ, കെ.പി രതീഷ് ,ഗ്രാമപഞ്ചായാത്തഗങ്ങളായ ആഷിഫ് പൂക്കക്കരത്തറ,കെ.പി അച്യുതൻ എന്നിവർ സംസാരിച്ചു
