EDAPPALLocal news
യു ഡി എഫ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് യു ഡി എഫ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി മാർച്ച് നടത്തി.
എൽ ഡി എഫ് മെമ്പർമാരും നേതാക്കളും തൊഴിലുറപ്പ് പദ്ധതിയിൽ അവിഹിതമായി കൈപ്പറ്റിയ ആനുകൂല്യങ്ങളെ പറ്റി സമഗ്ര അന്വേഷണം നടത്തുക. ആരോപണങ്ങളിൽ ബി ഡി ഒ Jr B.D.O. തുടങ്ങിയ ബ്ലോക്ക് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുക.
ആശ്രയ പദ്ധതിയിൽ സി.പി.എം. മെമ്പർ നടത്തിയ ഫണ്ട് തിരിമറി വിജിലൻസ് അന്വേഷണം ഊർജ്ജിതമാക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി നടത്തിയ മാർച്ച് കെപിസിസി മെമ്പർ അഡ്വ രോഹിത് മാർച്ച് ഉദ്ഘാടനം ചെയ്തു.കേ ഭാസ്കരൻ ടിപി ഹൈദരലി ചുള്ളിയിൽ രവീന്ദ്രൻ പത്തിൽ അഷ്റഫ് സി പി ബാപ്പുട്ടി ഹാജി എം കെ എം അലി പ്രസംഗിച്ചു ഇബ്രാഹിം മൂതൂർ, എൻ ചന്ദ്രബോസ് എം മാലതി പത്തിൽ സിറാജ് , ഇ പി രാജീവ് യു വി സിദ്ദീഖ് ഇ പി ഷൗക്കത്ത് എ വി ഉബൈദ്,എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി