Local newsTHRITHALA

യുവകലാ സാഹിതി കാവ്യവിചാരം പുസ്തക ചർച്ച സംഘടിപ്പിച്ചു

യുവകലാ സാഹിതി പെരിങ്ങോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിത്തറ ആലൂരിൽ കാവ്യവിചാരം പുസ്തക ചർച്ച സംഘടിപ്പിച്ചു. ചടങ്ങ് യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ കക്കാട്ടിരിയെ ആലങ്കോട് ലീലാകൃഷ്ണൻ പെന്നാടായും ഉപഹാരവും നൽകി ആദരിച്ചു. ചന്ദ്രൻ കക്കാട്ടിരിയുടെ “നിനവിലെ ഉറവുകൾ” എന്ന കവിത സമാഹാരത്തെ ആസ്പദമാക്കി ചർച്ച നടന്നു. മേഖല സെക്രട്ടറി ധനേഷ് അരേകത്ത് അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പ്രൊഫസർ കെ.സി അരുണ മുഖ്യപ്രഭാഷണം നടത്തി. കവികളായ സുമേഷ് നിഹാരിക, അനിൽ പി ചന്ദ്രൻ, ഹരി കെ പുരക്കൽ, ബാലൻ മാസ്റ്റർ, എം.ആർ മനേഷ്, പരമേശ്വരൻ ആറങ്ങോട്ടുകര എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സന്തോഷ് പട്ടിത്തറ സ്വാഗതവും വികാസ് കോലാട്ട് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button