Local newsMARANCHERY
യുവകലാസാഹിതി പൊന്നാനി മേഖലാ സമ്മേളനം നടന്നു.
![](https://edappalnews.com/wp-content/uploads/2023/06/Screenshot-27-min.png)
![](https://edappalnews.com/wp-content/uploads/2023/06/FB_IMG_1684432641013-2-903x1024.jpg)
യുവകലാസാഹിതി പൊന്നാനി മേഖലാ സമ്മേളനം മലപ്പുറം ജില്ലാ പ്രസിഡണ്ട് വിനോദ് ആലത്തിയൂർ ഉൽഘാടനം ചെയ്തു. പി.രാജൻ മുഖ്യ അതിഥിയായി. കെ.ബാബുരാജ് നഗർ മാറഞ്ചേരിയിൽ ഒരുക്കിയ സമ്മേളനത്തിൽ പ്രഗിലേഷ് ശോഭ സ്വാഗതവും സലാം മലയം കുളത്തേൽ അധ്യക്ഷനുമായി. പുതിയ ഭാരവാഹികളായി വിക്രമൻ നമ്പൂതിരി (സെക്രട്ടറി), ഷാഫി മടയ പറമ്പിൽ (പ്രസിഡണ്ട് ) എന്നിവരെ യോഗം തിരഞ്ഞെടുത്തു. സജീഷ് പെരുമുടിശ്ശേരി, വി.പി. ഗംഗാധരൻ , ബഷീർ മാറഞ്ചേരി, രുദ്രൻ വാരിയത്ത്, ഷാഫി തവയിൽ , സെയ്തു പുഴക്കര , ശ്രീകാന്ത് വി.കെ, സുഹറ ഉസ്മാൻ തുടങ്ങിയവർ ആശംസ അറിയിച് പ്രസംഗിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)