VELIYAMKODE
യുഡിഎഫ് ഭരണസമിതിക്കെതിരേ സിപിഎം ജനകീയസഭ

എരമംഗലം : വെളിയങ്കോട് പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ ദുർഭരണത്തിനെതിരേ സിപിഎം നടത്തിയ ജനകീയസഭയിലെ ജനപങ്കാളിത്തം ഭരണസമിതിക്കെതിരേയുള്ള താക്കീതുകൂടിയായി.
പഞ്ചായത്തിലെ 18 വാർഡുകളിലുമായി നടത്തിയ ജനകീയ ഗ്രാമസഭകളുടെ സമാപനമായാണ് ജനകീയസഭ നടത്തിയത്.
എരമംഗലം കെഎംഎം ഓഡിറ്റോറിയത്തിൽ നടന്ന ജനകീയസഭ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദീഖ് ഉദ്‌ഘാടനംചെയ്തു.
സമഗ്ര മേഖലയിലും പരാജയമായ യുഡിഎഫ് ഭരണത്തെ പൊതുജനം താഴെയിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹുസൈൻ പാടത്തകായിൽ അധ്യക്ഷനായി.
പൊന്നാനി ഏരിയ സെക്രട്ടറി സി.പി. മുഹമ്മദ് കുഞ്ഞി, സുരേഷ് കാക്കനാത്ത്, സുനിൽ കാരാട്ടേൽ, പി.എം. ആറ്റുണ്ണി തങ്ങൾ, എൻ.കെ. സൈനുദ്ദീൻ, റിയാസ് പഴഞ്ഞി, പി. അജയൻ, എം. പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.
