EDAPPAL
GHS എടപ്പാൾ 1998 മോർണിംഗ് ബാച്ച് “ക്ലാസ്സ്‌മേറ്റ്സ്” റിയൂണിയൻ പ്രോഗ്രാം സംഘടിപ്പിച്ചു.

എടപ്പാൾ ഗവൺമെന്റ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി 1998 മോർണിംഗ് ബാച്ച് “ക്ലാസ്സ്‌മേറ്റ്സ്” മെയ് 25 തീയതി 10മണി മുതൽ വൈകുന്നേരം 4 മണി വരെ നടന്നു. നൂറില്‍പരം പൂർവ വിദ്യാർത്ഥികൾ പങ്കെടുത്ത പ്രോഗ്രാമിൽ ക്വിസ് കോമ്പറ്റീഷനിൽ പങ്കെടുത്തവർക്കുള്ള സമ്മാനവിതരണം, അതോടൊപ്പം പ്രയാസങ്ങൾ അനുഭവിക്കുന്ന പൂർവ വിദ്യാർത്ഥികളുടെ കുടുംബങ്ങളെ സഹായിക്കാനുള്ള തീരുമാനങ്ങൾ സംഘാടകർ എടുത്തു.ക്ലാസ്സ്‌മേറ്റ്സ് ഭാവിയിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ഫൈസൽ ആലുങ്കൽ, സൈനുദ്ദീൻ, ഷെഹീൽ ,രതീഷ് ,ഷാനി, സെറീന, സുമേഷ്, ഷക്കീല, വിജു തുടങ്ങിയവർ സംസാരിച്ചു…
