Categories: KERALA

യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമത് കേരളത്തിലെ വന്ദേഭാരത് തന്നെ; ഒക്യുപെന്‍സി നിരക്ക് 183 ശതമാനം

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230526-WA0772-724x1024-4&period;jpg" alt&equals;"" class&equals;"wp-image-42472"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><br>നീണ്ട ചര്‍ച്ചകള്‍ക്കും പ്രതീക്ഷകള്‍ക്കും ആവേശത്തിനും നടുവിലൂടെയാണ് കേരളത്തിലേക്ക് കൂകിവിളിച്ചുകൊണ്ട് വന്ദേഭാരത് എക്‌സ്പ്രസ് കടന്നുവരുന്നത്&period; തുടക്കം ഗംഭീരമാക്കി കേരളത്തിലേക്ക് കടന്നുവന്ന വന്ദേഭാരതിന് ഇപ്പോള്‍ അഭിമാനിക്കാനുള്ള ഒരു അവസരം വന്നെത്തിയിരിക്കുകയാണ്&period; യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാമതെത്തിയിരിക്കുന്നത് കേരളത്തിലേക്കെത്തിയ വന്ദേഭാരത് എക്‌സ്പ്രസാണ്&period; 23 വന്ദേ ഭാരത് ട്രെയിനുകള്‍ ഉള്ള നമ്മുടെ രാജ്യത്തെ മികച്ച പ്രകടനം കാഴ്ച വെച്ച ട്രെയിന്‍ എന്ന ബഹുമതി കാസര്‍ഗോഡ്-തിരുവനന്തപുരം എക്‌സ്പ്രസ്സ് സ്വന്തമാക്കുകയാണ്&period; റെയില്‍വേയാണ് ഇക്കാര്യം അറിയിച്ചത്&period; തിരുവനന്തപുരം-കാസര്‍ഗോഡ് വന്ദേ ഭാരത് എക്‌സ്പ്രസ് ആണ് തൊട്ടുപിന്നില്‍&period; ഒന്നാം സ്ഥാനത്തുള്ള കാസര്‍ഗോഡ്-തിരുവനന്തപുരം എക്‌സ്പ്രസിന്റെ ശരാശരി ഒക്യുപെന്‍സി നിരക്ക് 183 ശതമാനമാണ്&period; തൊട്ട് പിന്നിലുള്ള ട്രെനിനു 176 ശതമാനം ആണ് ഒക്യുപെന്‍സി നിരക്ക്&period; എങ്ങനെനോക്കിയാലും വന്ദേഭാരത് എക്‌സ്പ്രസുകളുടെ സൂപ്പര്‍ സ്റ്റാറായി കേരളത്തിന്റെ വന്ദേഭാരത് എക്‌സ്പ്രസുകള്‍ മാറുകയാണ്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേരളത്തിന്റെ വന്ദേഭാരതിന് പിന്നിലുള്ളത് ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസാണ്&period; 134 ശതമാനമാണ് ഒക്യുപെന്‍സി നിരക്ക്&period; അതായത് ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ നഗരമായ മുംബൈയില്‍ നിന്ന് ഗുജറാത്ത് വരെയുള്ള റൂട്ടിലെ വന്ദേഭാരത് എക്‌സ്പ്രസിനേയും ഏറെ പിന്നിലാക്കിയാണ് കേരളത്തിലെ വന്ദേഭാരത് മുന്നേറ്റം തുടരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>23 ജോഡി വന്ദേഭാരത് എക്‌സ്പ്രസുകളാണ് 46 റൂട്ടുകളില്‍ രാജ്യത്താകെ സര്‍വീസ് നടത്തുന്നത്&period; 2019 ഫെബ്രുവരിയിലാണ് രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫഌഗ് ഓഫ് ചെയ്യുന്നത്&period; ന്യൂ ഡല്‍ഹിയ്ക്കും ഉത്തര്‍പ്രദേശിലെ വാരണാസിയ്ക്കും ഇടയിലാണ് വന്ദേഭാരത് എക്‌സ്പ്രക്‌സ് ആദ്യമായി ഓടിത്തുടങ്ങിയത്&period; ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് പ്രധാനമന്ത്രി കേരളത്തിലെ വന്ദേഭാരത് ഉദ്ഘാടനം ചെയ്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വേഗക്കൂടുതല്‍ തന്നെയാണ് വന്ദേഭാരത് എക്‌സ്പ്രസിനെ വ്യത്യസ്തമാക്കുന്നത്&period; 52 സെക്കന്‍ഡില്‍ 100 കി&period;മി വേഗം കൈവരിക്കാന്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് സാധിക്കുമെന്നാണ് ഈ ട്രെയിനിന്റെ ഏറ്റവും വലിയ പ്രത്യേകത&period; എയറോഡൈനാമിക്ക് ഡിസൈനില്‍ രൂപകല്‍പ്പന ചെയ്ത വന്ദേ ഭാരത് എക്‌സ്പ്രസിന് കവാച്ച് ടെക്‌നോളജി പ്രകാരമുള്ള സുരക്ഷാ സംവിധാനവുമുണ്ട്&period; ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് തടയാന്‍ തദ്ദേശീയമായി വികസിപ്പിച്ച ടെക്‌നോളജിയാണ് കവാച്ച്&period; ഓരോ വന്ദേ ഭാരത് എക്‌സ്പ്രസിന്റെയും രണ്ട് അറ്റത്തും ഡ്രൈവറുടെ ക്യാബിനുണ്ട്&period; അതുകൊണ്ട് തന്നെ ട്രെയിനിന്റെ ദിശ മാറ്റാന്‍ സമയനഷ്ടമില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വന്ദേഭാരത് എക്‌സ്പ്രസിന്റെ എല്ലാ സീറ്റുകളും റിക്ലൈനര്‍ സീറ്റുകളാണ്&period; എക്‌സിക്യൂട്ടിവ് കോച്ചിലാകട്ടെ 180 ഡിഗ്രി റൊട്ടേറ്റിംഗ് സീറ്റുകളുമുണ്ട്&period; ട്രെയിന്‍ ചലിക്കുന്ന ദിശ അനുസരിച്ച് സീറ്റിന്റെ ദിശ തിരിക്കാമെന്ന് ചുരുക്കം&period; സീറ്റുകള്‍ക്ക് മുന്നില്‍ 32 ഇഞ്ച് സ്‌ക്രീനുകളും ക്രമീകരിച്ചിട്ടുണ്ട്&period; യാത്രയ്ക്കിടെ ഇന്‍ഫോടെയിന്‍മെന്റിന് അവസരം ഒരുക്കുകയാണ് ഇതിലൂടെ&period; ഭിന്നശേഷി സൗഹൃദമായ ബാത്രൂമുകളാണ് വന്ദേ ഭാരതില്‍ സജ്ജീകരിച്ചിരിക്കുന്നത്&period; ഒപ്പം സീറ്റുകളില്‍ ബ്രെയ്‌ലി ലിപിയില്‍ സീറ്റ് നമ്പറും നല്‍കിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഓട്ടോമാറ്റിക് ഡോര്‍&comma; ഫയര്‍ സെന്‍സര്‍&comma; വൈഫൈ&comma; മൂന്ന് മണിക്കൂര്‍ ബാറ്ററി ബാക്കപ്പ്&comma; ജിപിഎസ്&comma; സിസിടിവി ക്യാമറകള്‍ ഇങ്ങനെ നീളുന്നു മറ്റ് സൗകര്യങ്ങള്‍&period; വന്ദേഭാരതിലെ വിശാലമായ ജനാലകള്‍ പുറം കാഴ്ച ആവോളം ആസ്വദിക്കാന്‍ വഴിയൊരുക്കുന്നു&period; ഒപ്പം ബാഗേജിന് വേണ്ടി കോച്ചുകളില്‍ കൂടുതല്‍ സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തണൽ വാർഷികം: പാചക റാണിമാരെ തെരഞ്ഞെടുത്തു.

മാറഞ്ചേരി: തണൽ പതിനേഴാം വാർഷികത്തിൻ്റെ ഭാഗമായി നടന്ന പാചക മത്സരത്തിൽ പാചക റാണിമാരെ തെരഞ്ഞെടുത്തു. സംഗമം അയൽ കൂട്ടം 81…

9 hours ago

യാത്രയയപ്പ് സംഗമം നടത്തി

എടപ്പാൾ: ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് മസ്ജിദ് റഹ്മ കോലൊളമ്പ് കമ്മിറ്റിയുടെ യാത്രയയപ്പ് സംഗമം നടത്തി. കെ.സി.ടി ഓഡിറ്റോറിയത്തിൽ നടന്ന…

9 hours ago

വളാഞ്ചേരി പൈങ്കണ്ണൂരിൽ സഹോദരങ്ങൾക്ക് സൂര്യാഘാതമേറ്റു; ആരോഗ്യനില തൃപ്തികരം

വളാഞ്ചേരി പൈങ്കണ്ണൂരിൽ സഹോദരങ്ങൾക്ക് സൂര്യാഘാതമേറ്റു; ആരോഗ്യനില തൃപ്തികരം​​വളാഞ്ചേരി: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ വളാഞ്ചേരിയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് സൂര്യാഘാതമേറ്റു.…

10 hours ago

നവീകരിച്ച സാന്ത്വനം സെന്റർ സമർപ്പണം നാളെ (ശനി )

എടപ്പാൾ: ചൂഷണമുക്തമായ ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ സാധാരണക്കാർക്ക് കൂടി ലഭ്യമാക്കുവാൻ ലക്ഷ്യമിട്ട് ,പ്രവർത്തിച്ചുവരുന്ന സാന്ത്വനം മെഡിക്കൽ സെന്റർ വിപുലമായ…

10 hours ago

വ്യാപാര സ്ഥാപനത്തിലെ വൈദ്യുതി കേബിൾ മോഷണം

വട്ടംകുളം : കുറ്റിപ്പാല ദയ കോംപ്ലക്സിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് വൈദ്യുതി കേബിളുകൾ മോഷണം പോയതായി പരാതി. കോംപ്ലക്സിൽ പ്രവർത്തിക്കുന്ന…

11 hours ago

പ്രതിഷ്ഠാ ദിനവും കരിങ്കുട്ടിയാട്ടവും നടന്നു

ചങ്ങരംകുളം :പന്താവൂർ കരുവടി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനവും കരിങ്കുട്ടിയാട്ടവും നടന്നു. മുടവന്നൂർ കുഞ്ഞു മണിയുടേയും ആലൂർ കൃഷ്ണൻ കുട്ടിയുടെ…

11 hours ago