താനൂർ: എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളം ഫിഷറീസ് വിഭാഗത്തിന്റെയും മറൈൻ എൻഫോഴ്സ്മെന്റ് ടീമിന്റെയും സഹായത്തോടെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. ഞായറാഴ്ച രാവിലെ താനൂർ ഹാർബറിൽനിന്ന് പുറപ്പെട്ട സുറൂർ ഇൻബോർഡ് വള്ളമാണ് എൻജിൻ തകരാറായി കടലിൽ കുടുങ്ങിയത്. 18 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്.
ഉണ്യാൽ പടിഞ്ഞാറ് 10 നോട്ടിക്കൽ മൈൽ ദൂരത്താണ് വള്ളം കുടുങ്ങിയത്. ശക്തമായ കുത്തൊഴുക്കിൽപ്പെട്ട വള്ളം പൊന്നാനിയിൽ ഫിഷറീസ് വിഭാഗവും മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് നടത്തിയ നാലര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. ചെട്ടിപ്പടി സ്വദേശി ഹാജിയാരകത്ത് അബ്ദുൽ ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. എ.ഡി.എഫ് പൊന്നാനിയുടെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്മെന്റ് പൊലീസ് ഋതുൽ രാജിന്റെ നേതൃത്വത്തിൽ റെസ്ക്യൂ ഗാർഡുമാരായ അബ്ദുറഹ്മാൻ, നൗഷാദ്, മുസ്തഫ, ഹുസൈൻ ഖാദർ, സ്രാങ്കുമാരായ നാസർ, മുനീർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. താനൂരിൽ യന്ത്രത്തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ വള്ളം കരക്കെത്തിക്കുന്നു
ചങ്ങരംകുളം സ്വദേശിയും ഡ്രൈവറും രക്ഷപെട്ടത് അത്ഭുതകരമായി ദേശീയപാതയിൽ വളാഞ്ചേരി പൈങ്കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം.പൈങ്കണ്ണൂർ…
പൊന്നാനി: പശ്ചിമബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേന കേരളത്തിലെ പല ജില്ലകളിലും താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശ് പൗരന്മാര് പൊന്നാനി പോലീസിന്റെ പിടിയില്‍.…
വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നജീബ് അവർകൾ ഉത്ഘാടനം ചെയ്തു… വട്ടംകുളം GJB സ്കൂൾ പഠനോത്സവം 2025.. ധ്വനി…
എടപ്പാള്‍:ഐലക്കാട് സ്വദേശിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അയിലക്കാട് സ്വദേശി 71 വയസുള്ള പുളിക്കത്ര ബാലനെ യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ച…
കോഴിക്കോട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ.…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ്…