മോഷ്ടിച്ച ഫോണിന്റെ ലോക്ക് തുറക്കാൻ മൊബൈൽഫോൺ കടയിലെത്തിയ മോഷ്ട്ടാവിനെ കയ്യോടെ പിടികൂടി പോലീസിലേൽപ്പിച്ചു

പൊന്നാനി:മോഷ്ടിച്ച ഫോണിന്റെ ലോക്ക് തുറക്കാൻ മൊബൈൽ ഫോൺ കടയിലെത്തിയ കള്ളനെ കയ്യോടെ പിടികൂടി. പൊന്നാനിയിലെ സൂര്യ മൊബൈൽസിലാണ് സംഭവം. പൊന്നാനി സ്വദേശിയായ വിഷ്ണു എന്നയാളുടെ ഓപ്പോ എ 53 ഫോൺ കഴിഞ്ഞ ദിവസം ജോലി സ്ഥലത്ത് നിന്ന് മോഷണംപോയിരുന്നു.വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ മൊബൈൽ മോഷണം പോയത് സംബന്ധിച്ച വാർത്ത ഷെയർ ചെയ്തിരുന്നു.
ഫോൺ കയ്യിൽ കിട്ടിയ മോഷ്ട്ടാവ് ലോക്ക് തുറക്കാൻ സൂര്യ മൊബൈൽസിൽ എത്തുകയും സംശയം തോന്നിയ കടയിലെ ജീവനക്കാർ മോഷ്ട്ടാവിന്റെ നമ്പറും വിശദാംശങ്ങളും വാങ്ങിവെച്ച് ഫോൺ തിരികെ കൈമാറി.പിന്നീട് കടയിലെ ജീവനക്കാർ മോഷ്ട്ടാവ് കൊണ്ടുവന്ന ഫോണിന്റെ ഐ എം ഇ ഐ
നമ്പറും ഗ്രൂപ്പിൽ വന്ന മോഷണം പോയ ഫോണിന്റെ ഐ എം ഇ ഐ നമ്പറും പരിശോധിച്ചപ്പോൾ ഒന്ന് തന്നെ. ഉടനെ ഫോണിന്റെ യഥാർത്ഥ ഉടമസ്ഥന് വിവരം കൈമാറി. ഉടമ പോലീസിനെ അറിയിക്കുകയും മോഷ്ടാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു. തുടർന്നുള്ള നടപടികൾക്കുശേഷം ഫോൺ യഥാർത്ഥ ഉടമസ്ഥന് തിരികെ ലഭിച്ചു.
