മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്; ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തു, കെ സുധാകരന്‍ അറസ്റ്റില്‍

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-4-7-1024x1024-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-41930"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>കൊച്ചി&colon; മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ അറസ്റ്റ് രേഖപ്പെടുത്തി&period; ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്&period; ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കെ സുധാകരന്റെ അറസ്റ്റ് വേണ്ടി വന്നാല്‍ ജാമ്യം അനുവദിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു&period; മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ കെ സുധാകരന്റെ പങ്കാളിത്തം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് പന്തീരങ്കാവ് സ്വദേശി എം ടി ഷമീറാണ് പരാതി നല്‍കിയത്&period; സുധാകരന്‍ മോന്‍സന്റെ കയ്യില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃക്‌സാക്ഷികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേസില്‍ ഇന്നാണ് കെ സുധാകരന്‍ ചോദ്യം ചെയ്യലിന് ഹാജരായത്&period; തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ ചെയ്‌തോട്ടെ ഒരു ആശങ്കയുമില്ലെന്നാണ് അദ്ദേഹം ചോദ്യം ചെയ്യലിന് തൊട്ടുമുമ്പ് പ്രതികരിച്ചത്&period; &&num;8216&semi;കോടതി അടക്കമുള്ള നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്&period; കടല്‍ താണ്ടിയവനാണ് താന്‍&period; കൈത്തോട് കാണിച്ച് തന്നെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട&period; തനിക്കെതിരയുള്ളത് രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണ് ഇത്&&num;8217&semi;- കെ സുധാകരന്‍ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു&period; എന്നാല്‍ സുധാകരന്‍ ഹാജരായിരുന്നില്ല&period; തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുധാകരന്‍ തീരുമാനിച്ചത്&period; അറസ്റ്റ് വേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വ്യാജ പുരാവസ്തുക്കള്‍ ഉപയോഗിച്ച് മോന്‍സന്‍ മാവുങ്കല്‍ നടത്തിയ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാണ് കെ സുധാകരന്‍&period; വഞ്ചനാ കുറ്റം അടക്കമുള്ള വകുപ്പുകളാണ് ക്രൈംബ്രാഞ്ച് സുധാകരനെതിരെ ചുമത്തിയിട്ടുള്ളത്&period; സുധാകരനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മോന്‍സന് പണം കൈമാറാനെത്തിയ സമയത്ത് കെ സുധാകരന്‍ മോന്‍സന്റെ കൂടെയുണ്ടായിരുന്നെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്&period; മോന്‍സന്റെ വീട്ടില്‍ വെച്ച് സുധാകരന്റെ ഉറപ്പിന്‍മേല്‍ 25 ലക്ഷം കൈമാറിയെന്നും ഇതില്‍ 10 ലക്ഷം സുധാകരന്‍ വാങ്ങിയെന്നും പരാതിക്കാര്‍ ആരോപിക്കുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

4 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

4 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

5 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

7 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

7 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

9 hours ago