സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് നീട്ടിയത്. ഇതിനിടെ മോന്‍സണിന്റെ ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയായി. നാളെയാണ് വിധി. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശിയില്‍ നിന്ന് ഒരുകോടി എഴുപത്തിരണ്ട് ലക്ഷം രൂപ തട്ടിയ കേസില്‍ വിശദമായി ചോദ്യം ചെയ്യലിനാണ് മോന്‍സണിനെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയില്‍ വാങ്ങിയിരുന്നത്. ചോദ്യം ചെയ്യലില്‍ പ്രതിയില്‍ നിന്ന് സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.
അതേസമയം മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. സ്വന്തം അക്കൗണ്ട് വഴിയല്ല മോന്‍സണ്‍ ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആര് വഴിയാണ് ഇടപാടുകള്‍ നടത്തിയത് എന്നതില്‍ വ്യക്തത വരുത്താനായിരുന്നു ക്രൈംബ്രാഞ്ച് ശ്രമം
എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…
’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…
വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…
എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…
സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…
മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…