KERALA
പാലക്കാട് ദേശീയ പാതയിൽ ലോറിക്ക് തീപിടിച്ചു :ഒഴിവായത് വൻദുരന്തം.
പാലക്കാട് മണ്ണുത്തി ദേശീയപാതയില്‍ ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് പ്ലൈവുഡ് കയറ്റിപ്പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. ഡീസല്‍ ടാങ്ക് പൊട്ടിയാണ് തീപടർന്നത് എന്നാണ് നിഗമനം . സിഗ്നല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
ആലത്തൂര്‍ സ്വാതി ജംഗ്ഷനിൽ
വൈകിട്ട് ആറേകാലോടെയാണ് അപകടം ഉണ്ടായത്.പെരുമ്പാവൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ ലോറിക്കാണ് തീപിടിച്ചത്.ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അടുത്തുണ്ടായിരുന്ന വാഹനങ്ങള്‍ പൊലീസ് ഉടന്‍ തന്നെ മാറ്റി. തൊട്ടടുത്തുള്ള ആലത്തൂര്‍ ഫയര്‍ സറ്റേഷനില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. അരമണിക്കൂറിന് ശേഷമാണ്
തീയണക്കാനായത്. അപകടത്തെ തുടര്‍ന്ന് ലോറി പൂര്‍ണമായും കത്തി നശിച്ചു.