Local newsTHRITHALA
മൊബൈൽ മെഡിക്കൽ യൂണിറ്റ് നാഗലശ്ശേരി ഗ്രാമപഞ്ചായത്തിൽ


തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2023- 2024 വാർഷിക പദ്ധതി, വയോജന ആരോഗ്യ സുരക്ഷ പരിപാടി മൊബൈൽ മെഡിക്കൽ യൂണിറ്റ്, നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് തല ആരോഗ്യ പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം 24.7.23 ന് കൂറ്റനാട് ബ്ലോക്ക് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. V. V. ബാലചന്ദ്രൻ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി. സി. ഇന്ദിര അവർകളുടെ അദ്ധ്യക്ഷത വഹിച്ചു. മൊബൈൽ മെഡിക്കൽ ഓഫീസർ Dr. P. P. ദിവാകരൻ, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ K. K. ഹുസ്സൈൻ എന്നിവർ പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ ഹെൽത്ത് സൂപ്പർവൈസർ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. സുനിൽ നന്ദിയും പറഞ്ഞു. ക്യാമ്പിൽ നൂറോളം രോഗികളെ പരിശോധന നടത്തി മരുന്നുകൾ നൽകി













