മൈക്രോഫിനാൻസ് വായ്പകൾക്ക് ഓൺലൈൻ സംവിധാനം കൊണ്ടുവരും.
![](https://edappalnews.com/wp-content/uploads/2025/02/2496848-untitled-2.webp)
ക്കാർ ലക്ഷ്യമിടുന്നത്. തിരിച്ചടവ് മുടങ്ങുന്ന വായ്പക്കാരെ ഉപദ്രവിക്കാൻ ഇടനിലക്കാരെ ഉപയോഗിക്കുന്നതിനെതിരെയും നിർദിഷ്ട നിയമം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
പലിശനിരക്കുകൾ സുതാര്യമാണെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. നിയമ ചട്ടക്കൂടിൽ ഈ പ്രധാന വശങ്ങൾ ഉൾപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ അധികാര പരിധിയിലാണ് മൈക്രോഫിനാൻസ് കമ്പനികൾ. എന്നാൽ, കേന്ദ്രം ഇതിനുനേരെ കണ്ണടച്ചിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. കേന്ദ്രം എന്താണ് ചെയ്യുന്നത്? സംസ്ഥാന സർക്കാറിന് അധികാരമില്ലെങ്കിലും, ഞങ്ങൾ ഇപ്പോഴും ജനങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ കർണാടക സർക്കാർ ഒരു ഓർഡിനൻസ് തയാറാക്കിയത് വെറുമൊരു തമാശക്കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)